HOME
DETAILS

'ബോണ്ട് 'സര്‍വിസ് വ്യാപകമാക്കി കെ.എസ്.ആര്‍.ടി.സി

  
backup
October 01 2020 | 05:10 AM

%e0%b4%ac%e0%b5%8b%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%ae


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇരുചക്രവാഹന യാത്രികരെ ആകര്‍ഷിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി തുടക്കമിട്ട ബസ് ഓണ്‍ ഡിമാന്റ് (ബോണ്ട്) സര്‍വിസ് കൂടുതല്‍ ഇടങ്ങളിലേക്ക്.
മധ്യകേരളത്തിലെ പുതിയ സര്‍വിസിന് ഇന്നു തുടക്കമാകും. മൂവാറ്റുപുഴയില്‍ നിന്ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ വരെയുള്ള സര്‍വിസിനാണ് ഇന്ന് തുടക്കമാകുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാനത്ത് ഏഴ് സര്‍വിസുകളാണ് ബസ് ഓണ്‍ ഡിമാന്റ് പദ്ധതിയനുസരിച്ച് കെ.എസ്.ആര്‍.ടി.സി തുടങ്ങിയത്.
എറണാകുളത്ത് പറവൂരില്‍ നിന്ന് അഡ്വക്കറ്റ് ജനറല്‍ ഓഫിസിലേക്കും വയനാട് ജില്ലയില്‍ പുല്‍പ്പള്ളി- കല്‍പ്പറ്റ റൂട്ടിലും മലപ്പുറത്ത് യൂനിവേഴ്‌സിറ്റി റൂട്ടിലും ആലപ്പുഴയില്‍ ചേര്‍ത്തല- ആലപ്പുഴ റൂട്ടിലും തിരുവനന്തപുരത്ത് കല്ലറ- തിരുവനന്തപുരം, തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടുകളിലും പാലക്കാട് ജില്ലയില്‍ പാലക്കാട്- കോയമ്പത്തൂര്‍ റൂട്ടിലുമാണ് സെപ്റ്റംബറില്‍ ബസ് ഓണ്‍ ഡിമാന്റ് പദ്ധതി തുടങ്ങിയത്. തലസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വന്‍ വിജയമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെവിടെയും മതിയായ യാത്രക്കാരുണ്ടെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചത്. ഇരുചക്രവാഹനങ്ങളില്‍ സ്ഥിരമായി ജോലിക്കു പോകുന്നവരെ ലക്ഷ്യമിട്ടാണ് കെ.എസ്.ആര്‍.ടി.സി ബസ് ഓണ്‍ ഡിമാന്റ് പദ്ധതി തുടങ്ങിയത്. ആവശ്യാനുസരണം കൂടുതല്‍ സര്‍വിസുകള്‍ തുടങ്ങുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുണ്ട്.
പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂറായി അടച്ച് ബോണ്ട് ട്രാവല്‍ കാര്‍ഡുകള്‍ കൈപ്പറ്റാം. ഇതിന് 20 ശതമാനം കിഴിവുമുണ്ടാകും. യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പായിരിക്കും. അവരവരുടെ ഓഫിസിന് മുന്നില്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും. ഓരോ സര്‍വിസിനും പ്രത്യേകം വാട്‌സ്ആപ്പ് ഗ്രൂപ്പും ഒരുക്കിയിട്ടുണ്ട്. ബസിന്റെ തത്സമയ ലോക്കേഷന്‍ ഗ്രൂപ്പില്‍ അറിയിക്കും. കെ.എസ്.ആര്‍.ടി.സി സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യവുമുണ്ടാകും. കൊവിഡ് സാഹചര്യത്തില്‍ പ്രത്യേകമായി അണുവിമുക്തമാക്കിയ ബസുകളാണ് ബോണ്ട് സര്‍വിസിനായി ഉപയോഗിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  26 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  29 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  42 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago