HOME
DETAILS

ഉത്പാദന നിയന്ത്രണം ഒപെകിനൊപ്പം റഷ്യയും; എണ്ണ വില ഉയര്‍ന്നു

  
backup
May 07 2017 | 06:05 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%92%e0%b4%aa%e0%b5%86%e0%b4%95%e0%b4%bf
 
ജിദ്ദ: എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നടപ്പാക്കിവരുന്ന ഉത്പാദന നിയന്ത്രണം തുടരാനുള്ള തീരുമാനത്തിനൊപ്പം റഷ്യയും പങ്കാളിയാവുമെന്ന് സഊദി പ്രഖ്യാപിച്ചതായി ബ്ലൂംബര്‍ഗ് മാഗസിന്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് എണ്ണ വില ഉയര്‍ന്നു. കഴിഞ്ഞ നാല് മാസങ്ങളില്‍ ഇരുപത് ശതമാനം വിലയിടിവ് രേഖപ്പെടുത്തിയിരുന്ന എണ്ണ വില രണ്ടര ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
ജനുവരി ആദ്യം മുതല്‍ ആരംഭിച്ച എണ്ണ ഉത്പാദന നിയന്ത്രണം ജൂണ്‍ മാസത്തോടെ അവസാനിക്കും. എന്നാല്‍ അടുത്ത ആറ് മാസത്തേക്ക് കൂടി നിയന്ത്രണം തുടരാനാണ് ഒപെക് അംഗരാജ്യങ്ങളുടെ താത്പര്യം. നിയന്ത്രണം തുടരാന്‍ ഒപെക് തീരുമാനിച്ചാല്‍ അതോടൊപ്പം നില്‍ക്കാനാണ് റഷ്യയുടെ തീരമാനം. നിലവില്‍ ഒപെകിന്റെ തീരുമാനത്തിന് റഷ്യയുടെ പിന്തുണയുണ്ട്. പിന്തുണ തുടരാനുള്ള റഷ്യയുടെ നിലപാട് വ്യക്തമായതോടെയാണ് അന്താരാഷ്ട്ര മാര്‍ക്കെറ്റില്‍ എണ്ണ വില ഉയര്‍ന്നത്. വീപ്പക്ക് 49.58 ഡോളറായാണ് ഉയര്‍ന്നത്. ഉത്പാദനം കുറക്കുന്ന സാഹചര്യത്തില്‍ വിലയില്‍ രണ്ടു ശതമാനം മുതല്‍ നാലു ശതമാനം വരെ വളര്‍ച്ച കൈവരിച്ചേക്കും. വീപ്പക്ക് 56 ഡോളറിലേക് എത്തിക്കും എന്നാണ് കരുതപ്പെടുന്നത്. 2008 ന് ശേഷം ആദ്യമായാണ് എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള ഒപെകിന്റെ ചരിത്ര പ്രാധാന്യമേറിയ തീരുമാനം ഉണ്ടായത്. ഒപെകിന്റെ ഇപ്പോഴത്തെ തീരുമാനങ്ങള്‍ പ്രാഥമികവും താല്‍കാലികവും മാത്രമാണ്. അടുത്ത് നടക്കാനിരിക്കുന്ന ഒപെക് യോഗത്തില്‍ മാത്രമേ ഇതിന്റെ യഥാര്‍ഥ രൂപം വ്യക്തമാകുകയുള്ളു. അവിടെയത്തെുമ്പോള്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാകാനുള്ള സാധ്യതയുണ്ട്. ഒപെകിന്റെ ആകെ പ്രതിദിന ഉത്പാദനം നിലവിലെ 33.5 ദശലക്ഷം ബാരലില്‍ നിന്ന് 32.5 33 ദശലക്ഷത്തില്‍ ക്രമപ്പെടുത്താനാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. നിലവില്‍ ഏഴുലക്ഷത്തോളം ബാരലിന്റെ കുറവാണ് ഉത്പാദനത്തില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഏതൊക്കെ രാജ്യങ്ങള്‍, എത്ര ബാരല്‍ വെച്ചാണ് വിഹിതം കുറയ്‌ക്കേണ്ടത് എന്ന കൃത്യമായ ധാരണ സൃഷ്ടിക്കുകയെന്നത് ഏറെ ശ്രമകരമാണ്. ഏറ്റവും വലിയ ഉത്പാദകരായ സൗദി അറേബ്യയുടെ നിലപാടാകും ഇവിടെയും നിര്‍ണായകമാകുക. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  6 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  24 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  27 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  37 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  41 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago