HOME
DETAILS

കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു

  
backup
July 23 2016 | 21:07 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%b8-3

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു. നിലവിലുള്ള പതിനൊന്നംഗ സിന്‍ഡിക്കേറ്റാണു പുനഃസംഘടിപ്പിച്ചത്. ഇതില്‍ രണ്ടുപേര്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ പാനലില്‍ നിന്നും മൂന്നുപേര്‍ അധ്യാപകരുടെ പാനലില്‍ നിന്നും ആറുപേര്‍ ഉന്നതവിദ്യാഭ്യാസ പാനലില്‍ നിന്നുമാണു സിന്‍ഡിക്കേറ്റിലേക്കു നിയമിതരായത്.
സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജിജി സി ഡൊമിനിക്കാണു സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ച് ഇന്നലെ ഉത്തരവിറക്കിയത്.
മാനന്തവാടി ഗവ. കോളജ് പ്രിന്‍സിപ്പല്‍ ബീനാ സദാശിവന്‍, തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ടി.പി അഷ്‌റഫ്, സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ വകുപ്പ് അസി. പ്രൊഫസര്‍ ഡോ. വി.എ വില്‍സന്‍, കാസര്‍കോട് ഗവ. കോളജ് ഫിസിക്കല്‍ എഡുക്കേഷന്‍ വകുപ്പ് അസി. പ്രൊഫസര്‍ എം.സി രാജു, എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറിയും പയ്യന്നൂര്‍ കോളജ് സ്റ്റാറ്റിക്‌സ് വകുപ്പ് അസി. പ്രൊഫസറുമായ എ നിശാന്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍, നിര്‍മലഗിരി കോളജിലെ ഡോ. ജോണ്‍ ജോസഫ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം പ്രകാശന്‍ (കണ്ണൂര്‍), ഡോ. വി.പി.പി മുസ്തഫ (കാസര്‍കോട്), എ.കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. പി ഓമന, എ.കെ.പി.സി.ടി.എ ജില്ലാ പ്രസിഡന്റും എസ്.എന്‍ കോളജ് ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് അസി. പ്രൊഫസര്‍ ഡോ. കെ അജയകുമാര്‍ എന്നിവരാണു പുതിയ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.
ഇതില്‍ കേരളാ കോണ്‍ഗ്രസ് (എം) നോമിനിയായി കഴിഞ്ഞതവണ സിന്‍ഡിക്കേറ്റിലുണ്ടായിരുന്ന ഡോ. ജോണ്‍ ജോസഫ് ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജനാധിപത്യ കേരള കോണ്‍ഗ്രസ് നോമിനിയായാണ് അദ്ദേഹം സിന്‍ഡിക്കേറ്റില്‍ എത്തിയത്.
ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം കേരള കോണ്‍ഗ്രസ് (എം) വിട്ടപ്പോള്‍ കഴിഞ്ഞ ഏപ്രില്‍ അഞ്ചിനു സിന്‍ഡിക്കേറ്റില്‍ നിന്നു രാജിവച്ചിരുന്നു. 22 അംഗ സിന്‍ഡിക്കേറ്റില്‍ നാമനിര്‍ദേശം ചെയ്യാന്‍ കഴിയുന്ന 11 പേരെയാണു പുനഃസംഘടിപ്പിച്ചത്.
ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാടിനു ഏപ്രില്‍ അഞ്ചുവരെയും യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് നിയമിതനായ പ്രോ. വൈസ് ചാന്‍സലര്‍ ഡോ. ടി അശോകനു 2020 വരെയും കാലാവധിയുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago