HOME
DETAILS
MAL
എം.എല്‍.എക്കെതിരായ ലൈംഗികാരോപണം: പരാതി പൊലിസിന് കൈമാറണം- എന്‍. വേണു
backup
September 07 2018 | 04:09 AM
കോഴിക്കോട്: പി.കെ ശശി എം.എല്‍.എക്കെതിരേ ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ യുവതി പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും നല്കിയ പരാതി പൊലിസിന് കൈമാറി സി.പി.എം നിയമസംവിധാനത്തിനു വഴിപ്പെടണമെന്ന് ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.
സൗമ്യവധം ഉയര്‍ത്തി അധികാരത്തില്‍ വന്ന സി.പി.എം സ്ത്രീ സുരക്ഷ പ്രഖ്യാപനത്തില്‍ ഒതുക്കുകയും പീഡനവീരന്മാരായ നേതാക്കളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണു തുടരുന്നത്.
അതിനാല്‍ കേരളീയ സ്ത്രീസമൂഹത്തോട് നീതിപുലര്‍ത്താന്‍ സ്വന്തം നേതാക്കള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമ പരാതി ഒതുക്കിത്തീര്‍ക്കുന്നതിനു പകരം പൊലിസിനു കൈമാറാനും പി.കെ ശശി എം.എല്‍.എയെക്കൊണ്ട് സ്ഥാനം രാജിവയ്പ്പിക്കാനും സി.പി.എം നേതൃത്വം തയാറാകണമെന്നും എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."