തായ്‌വാനില്‍ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം
തായ്‌പേയ്: സ്വവര്‍ഗ വിവാഹത്തിന് തായ്‌വാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം.
ഇതോടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ പ്രഥമ ഏഷ്യന്‍ രാജ്യമായി തായ്‌വാന്‍ മാറി. യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ച് അവസാനനിമിഷം സര്‍ക്കാര്‍ നിയമം പാസാക്കുകയായിരുന്നു.
ഇതോടെ സ്വന്തം ലിംഗത്തിലുള്ളവരെ വിവാഹം കഴിക്കുന്നവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാവും. സ്വവര്‍ഗരതി പേടിക്കെതിരായ അന്താരാഷ്ട്ര ദിനത്തിലാണ് നിയമം പാസാക്കിയിരിക്കുന്നത്.
പാര്‍ലമെന്റിനു പുറത്ത് മഴവില്ല് പതാകകളുമായി ആയിരക്കണക്കിനു സ്വവര്‍ഗ പ്രേമികള്‍ ഒത്തുകൂടിയിരുന്നു. രണ്ടുവര്‍ഷം മുന്‍പ് സ്വവര്‍ഗ വിവാഹം ഭരണഘടനാ വിരുദ്ധമെന്ന് തായ് കോടതി ഉത്തരവിട്ടിരുന്നു. ആസ്‌ത്രേലിയയും ന്യൂസിലന്‍ഡും നേരത്തെ തന്നെ സ്വവര്‍ഗ വിവാഹം അനുവദനീയമാക്കിയ രാജ്യങ്ങളാണ്. വിയറ്റ്‌നാം 2015ല്‍ ഇത് കുറ്റകരമല്ലാതാക്കിയെങ്കിലും പിന്നീട് റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."