വാഹനപരിശോധന: ഡിജിറ്റല്‍ രേഖകള്‍ മതി
തിരുവനന്തപുരം: വാഹനപരിശോധനക്കിടെ ഡിജിറ്റല്‍ രേഖകള്‍ ഹാരജരാക്കിയാല് മതിയെന്ന് വ്യക്തമാക്കി കേരള പൊലിസ്. രേഖകള്‍ ഡി.ജി ലോക്കര്‍, എം പരിവാഹന്‍ ആപ്പുകളില്‍ ഡിജിറ്റലായി സൂക്ഷിക്കാമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലിസ് വ്യക്തമാക്കി.
വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം നിര്‍ദേശിച്ചിരിക്കുന്നതെന്നും കേന്ദ്ര ഐ.ടി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കര്‍, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം പരിവാഹന്‍ എന്നീ ആപ്പുകള്‍ മുഖേന ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്, ഇന്‍ഷുറന്‍സ്, ഫിറ്റ്നസ്, പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുമെന്നും പൊലിസ് പറയുന്നു.
വാഹന പരിശോധനകള്‍ക്കിടയില്‍ പൊലിസ് അധികാരികള്‍ക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥര്‍ക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണിതെന്നും ഉദ്യോഗസ്ഥര്‍ക്ക് ഈ ആപ്പുകള്‍ വഴി ഈ രേഖകള്‍ പരിശോധിക്കാനാവുമെന്നും പൊലിസ് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."