HOME
DETAILS

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രം

  
backup
October 02 2020 | 01:10 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b-%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be


കോഴിക്കോട്: ക്രിപ്‌റ്റോ കറന്‍സിയുടെ പേരിലുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചതോടെ ഇടപാടുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി നിയമനിര്‍മാണത്തിന് ശ്രമങ്ങള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ക്രിപ്‌റ്റോ കറന്‍സികളെ പ്രോത്സാഹിപ്പിച്ച സര്‍ക്കാര്‍ നിയന്ത്രണം നഷ്ടമാകുമെന്ന ഘട്ടമെത്തിയതോടെയാണ് നിരോധന നടപടികളിലേക്ക് കടക്കുന്നത്.
കാബിനറ്റിന്റെ അംഗീകാരം വാങ്ങി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കാനാണ് നീക്കം. 2018 ഏപ്രിലില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രിംകോടതി നിരോധനം നീക്കി ഉത്തരവിട്ടിരുന്നു.
2019 ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സമിതി, ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച കരട് നിയമം തയാറാക്കിയിരുന്നു. ഇടപാട് നടത്തുന്നവര്‍ക്ക് 25 കോടി രൂപവരെ പിഴയും 10 വര്‍ഷം വരെ തടവും ശിക്ഷ നല്‍കണമെന്നായിരുന്നു സമിതിയുടെ നിര്‍ദേശം.
സാങ്കല്‍പ്പിക കറന്‍സികള്‍ സാമ്പത്തിക, നിയമ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഇവയെ നിയന്ത്രിക്കാനൊരു കേന്ദ്ര ബാങ്കില്ലെന്നും ഉപഭോക്താക്കളുടെ അവകാശങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തെ റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരേ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐ.എം.എ.ഐ) സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രിംകോടതി നിയന്ത്രണം നീക്കുകയായിരുന്നു.
റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനംകൊണ്ടുമാത്രം ക്രിപ്‌റ്റോ ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെ തുടര്‍ന്നാണ് നിയമനിര്‍മാണം പരിഗണിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിപ്‌റ്റോ കറന്‍സി കേസുകള്‍ വര്‍ധിച്ചതും നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചു. 2016ലെ നോട്ട് നിരോധനത്തോടെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കും ഇളവ് ലഭിച്ചുതുടങ്ങിയത്. ''ലക്ഷ്മി'' എന്ന പേരില്‍ സ്വന്തം ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാന്‍ കേന്ദ്രം നേരത്തേ ആലോചിച്ചിരുന്നു. കറന്‍സി ആക്ട് ഭേദഗതി ചെയ്യേണ്ടതിനാലും റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പുള്ളതിനാലും നീക്കം ഉപേക്ഷിക്കുകയായിരുന്നു. സമീപകാലത്ത് കേരളത്തില്‍ വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച കമ്പനികളും തങ്ങളുടേത് ക്രിപ്‌റ്റോ കറന്‍സിയാണെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സികളുടെ അടിസ്ഥാന യോഗ്യതയായ എക്‌സ്‌ചേഞ്ച് ലിസ്റ്റിങ് ഇല്ലാതെയാണ് ഇവയുടെ പ്രവര്‍ത്തനം. യഥാര്‍ഥ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെ കേന്ദ്രം നിരോധിക്കാന്‍ ഒരുങ്ങുമ്പോഴാണ് കേരളത്തില്‍ ക്രിപ്‌റ്റോ കറന്‍സിയാണെന്ന അവകാശവാദവുമായി വിവിധ സംഘങ്ങള്‍ വന്‍ തോതില്‍ നിക്ഷേപം സ്വീകരിക്കുന്നത്.


എന്താണ് ക്രിപ്‌റ്റോ കറന്‍സി

സാധാരണ കറന്‍സികള്‍ക്കും കറന്‍സി ഇടപാടുകള്‍ക്കുമുള്ള ദോഷങ്ങളുടെ ഒരു പരിഹാരമെന്നോണം വിഭാവനം ചെയ്യപ്പെട്ടതാണ് ക്രിപ്‌റ്റോ കറന്‍സി എന്ന ആശയം. ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സികളാണ് ക്രിപ്‌റ്റോകറന്‍സികള്‍. ബിറ്റ്‌കോയിനാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ട ക്രിപ്‌റ്റോ കറന്‍സി. 2008 ല്‍ സതോഷി നാക്കാമോട്ടോ എന്നയാളാണ് ആദ്യമായി ബിറ്റ്‌കോയിന്‍ എന്ന ആശയം ഒരു പ്രബന്ധ രൂപത്തില്‍ വിശദമായി അവതരിപ്പിച്ചത്. ബിറ്റ്‌കോയിന്‍, എത്തേറിയം, റിപ്പിള്‍, ലൈറ്റ് കോയിന്‍, ടെതര്‍ തുടങ്ങിയവയാണ് ഇതിനകം ശ്രദ്ധ നേടിയ മറ്റ് ക്രിപ്‌റ്റോ കറന്‍സികള്‍.
ലോകത്താകെ 1,300ഓളം വെര്‍ച്വല്‍ അഥവാ ക്രിപ്‌റ്റോ കറന്‍സികളുണ്ടെന്നാണ് കണക്ക്. കേന്ദ്രീകൃത കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രത്യേക അവധി വ്യാപാര എക്‌ചേഞ്ചുകള്‍ മുഖേനയാണ് ഇവയുടെ വ്യാപാരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  13 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  13 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  13 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  13 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  13 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago