ആര് പ്രധാനമന്ത്രിയാകണമെന്ന് 23ന് ശേഷം തീരുമാനിക്കും: രാഹുല്‍
ന്യൂഡല്‍ഹി: ആര് പ്രധാനമന്ത്രിയാകണമെന്ന കാര്യം 23ന് ശേഷം തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ തീരുമാനത്തിനനുസരിച്ചാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന് എത്ര സീറ്റുകിട്ടുമെന്ന ചോദ്യത്തിന് 23വരെ കാത്തിരിക്കൂ എന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ എന്തുതീരുമാനമെടുക്കുമെന്ന് നേരത്തെ വിധി പറയാന്‍ ഞാനില്ല. അത് അവരുടെ തീരുമാനമാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തിയത്. സുപ്രിം കോടതി, റിസര്‍വ് ബാങ്ക്, ഭരണഘടന, ജനങ്ങളുടെ ശബ്ദം എന്നിവയെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ണമായും പക്ഷപാതപരമായ നിലപാടായിരുന്നു സ്വീകരിച്ചത്. മോദിയെ എല്ലാം പറയാന്‍ വിട്ടിട്ട് തങ്ങളെ ഒന്നും പറയാന്‍ അനുവദിച്ചില്ല. ഈ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തന്നെ മോദിക്ക് കാംപയിന്‍ നടത്താനുള്ള സൗകര്യം നോക്കി ഉണ്ടാക്കിയതാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തങ്ങള്‍ വളരെ നന്നായി ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തി. ഇഷ്ടംപോലെ പണം ചെലവഴിച്ചാണ് മോദി പ്രചാരണം നടത്തിയത്. പരിധിയില്ലാത്ത പണം, പരിധിയില്ലാത്ത മാര്‍ക്കറ്റിങ്, പരിധിയില്ലാത്ത മാധ്യമസഹായം എല്ലാം മോദിക്ക് ലഭിച്ചു. സത്യം മാത്രമാണ് തങ്ങളുടെ പക്ഷത്തുണ്ടായിരുന്നത്. സത്യം ജയിക്കും. തെരഞ്ഞെടുപ്പില്‍ ഞങ്ങളുയര്‍ത്തിയ ജനകീയ വിഷയങ്ങളിലൊന്നും മോദി മറുപടി പറഞ്ഞില്ല.
മോദി ഏതു ലോകത്താണുള്ളതെന്ന് അറിയില്ല. അയാള്‍ എങ്ങനെ മാങ്ങ തിന്നും, കുര്‍ത്തയുടെ കൈ മുറിക്കും എന്നെല്ലാം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്റെയടുത്ത് കടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമങ്ങള്‍ മോദിയുടെ അടുത്ത് മാങ്ങ എങ്ങനെ തിന്നുമെന്നാണ് ചോദിക്കുക. പ്രതിപക്ഷമെന്ന നിലയില്‍ എ ഗ്രേഡ് പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചതെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."