കണ്ണില്‍ മുളകുപൊടി വിതറി പണം അപഹരിച്ച പ്രതി പിടിയില്‍
കരുനാഗപ്പള്ളി: സിഗററ്റ് വാങ്ങാനെന്ന വ്യാജേനയെത്തി കട ഉടമയായ സത്രീയുടെ കണ്ണില്‍ മുളകുപൊടി വിതറി പണം അപഹരിച്ച യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പുതിയകാവ് ബിസ്മില്ലാ മന്‍സിലില്‍ അന്‍ഷാദ്(43) ആണ് പൊലിസ് പിടിയിലായത്.
തഴവ കുതിരപ്പന്തി കണ്ടത്തില്‍ വീട്ടില്‍ ബിജുവിന്റെ കണ്ടത്തില്‍ സ്റ്റേഷനറി കടയില്‍ കച്ചവടം നടത്തുകയായിരുന്ന ഭാര്യ ബീനയുടെ കണ്ണില്‍ മുളകുപൊടി വിതറി 7,000 രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. കടയിലെത്തിയ അന്‍ഷാദ് സിഗരറ്റ് ആവശ്യപ്പെട്ടപ്പോള്‍ സിഗററ്റ് എടുക്കാനായി ബീന അകത്തേക്കു കയറിയ സമയം മുളകുപൊടി കണ്ണിലേക്കു വിതറി ബീനയെ തള്ളിയിട്ടു പണം കവരുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ബൈക്കുമായി കടന്നുകളയുകയും ചെയ്തു.
സംഭവമറിഞ്ഞ് ഓച്ചിറ പൊലിസെത്തി അയല്‍വീട്ടിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചതില്‍നിന്ന് ബൈക്കിന്റെ നമ്പര്‍ പരിശോധിച്ചാണു പ്രതിയെ പിടികൂടിയത്. ഇതിനു പിന്നില്‍ മറ്റുള്ളവര്‍ക്കും പങ്കുണ്ടോയെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."