HOME
DETAILS
MAL
ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പാക്കണം
backup
July 23 2016 | 22:07 PM
ഗുരുവായൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മലബാറില്‍ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം കിട്ടുന്നില്ല. ജയകുമാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കി പ്രശ്നത്തിനു പരിഹാരം കാണണം.
സര്‍ക്കാര്‍ മലബാര്‍ ദേവസ്വത്തിന് അനുവദിക്കുന്ന 19 കോടി രൂപയില്‍ നിന്നുള്ള ശമ്പളം വിതരണം ചെയ്യാനുള്ള തുക അനുവദിക്കാന്‍ അസി. കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി.കെ രമേഷ്ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. വി.തുളസീദാസ് അധ്യക്ഷനായി. പി.ശിവശങ്കരന്, കെ.രാജേഷ്ബാബു, ടി.കെ രമേഷ്ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."