ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമാക്കണം: എസ്.ഇ.യു
കൊല്ലം: പത്താം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമാക്കണമെന്ന് എസ്.ഇ.യു കൊല്ലം ജില്ലാ സ്‌പെഷ്യല്‍ മീറ്റ് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ. എ യൂനുസ്‌കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. രാമഭദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് എസ്.ഇ.യു സ്റ്റേറ്റ് പ്രസിഡന്റ് നസിം ഹരിപ്പാടിന് ഡോ.എ.യൂനുസ്‌കുഞ്ഞ് ഉപഹാരം നല്‍കി. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എസ്.ഇ.യു അംഗങ്ങളുടെ മക്കളില്‍ ഉന്നതവിജയം നേടിയ റിസ്വാന, മുഹമ്മദ് ആഷിക് എന്നിവര്‍ക്ക് നസിം ഹരിപ്പാട് ഉപഹാരങ്ങള്‍ നല്കുകയും എസ്.ഇ.യു. അംഗത്വവിതണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
ജില്ല പ്രസിഡന്റ് എ .ഹിഷാം അധ്യക്ഷനായി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കാരിയറ നസീര്‍, എസ്.ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം അബൂബക്കര്‍, ട്രഷറര്‍ സിബി മുഹമ്മദ്, സംസ്ഥാന, ജില്ലാ ഭാരവാഹികളായ സൈഫുദ്ദീന്‍ മുസലിയാര്‍, നാസര്‍ നങ്ങാരത്ത്, എം, എ ഹക്കിം, ഇ സിറാജുദ്ദീന്‍, എം.എ വാഹിദ്, എം.എം റിസ, എം യാസര്‍, ഇയാസ്, എം ഷാഫി, ഷഹുബാനത്ത്, ഷഹനാസ്, ഹരി, മനോജ്, ഹുസൈന്‍, സബീന ക്ലീറ്റസ്, റസീന, ഷൈന്‍ കുമാര്‍, ഫിറോസ്ഷാ, സുധീര്‍, സിന്ധു മഹേഷ്, മൈക്കിള്‍, സാദിഖ്, ഷാഫി കൊറ്റങ്കര, വിജയകുമാര്‍, മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."