പ്രതിവര്‍ഷം കാല്‍ ലക്ഷം രൂപ വീതം നല്‍കും പ്രാഥമിക വിദ്യാഭ്യാസം നല്‍കിയ സ്‌കൂളിന് മന്ത്രിയുടെ സമ്മാനം
വടക്കാഞ്ചേരി: ജന്മനാട്ടിലെ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂളിന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ സമ്മാനം. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് തന്റെ ഓണറേറിയത്തില്‍ നിന്ന് 25,000 രൂപ പ്രതിവര്‍ഷം നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനകീയ കൂട്ടായ്മ രൂപീകരിച്ച് സ്‌കൂളിന്റെ വികസനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് ഗവണ്‍മെന്റ് ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിന് നിയന്ത്രണവും, പരിമിതിയും ഉണ്ടെന്നും അതുകൊണ്ടു തന്നെ ജനകീയ സഹകരണത്തോടെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ വികസനം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകുമെന്നും ചടങ്ങില്‍ പങ്കെടുത്ത അനില്‍ അക്കര എം.എല്‍.എയും പ്രഖ്യാപിച്ചു. എ.സി മൊയ്തീനും, അനില്‍ അക്കരക്കും പനങ്ങാട്ടുകര മുഹമ്മദ് നബിദിനം (എം.എന്‍.ഡി) സ്‌കൂളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി തോമസ്, ഏലിയാമ ജോണ്‍സണ്‍, കെ.ചന്ദ്രശേഖരന്‍, പി.ആര്‍ അരവിന്ദാക്ഷന്‍, വാസസുരേഷ്, പി.എ രജനി, ടി.എന്‍ അംബിക വല്ലി, ഷാനവാസ്, എസ്.രാജു, ഇ.എന്‍ യമുന സംസാരിച്ചു. പ്രധാന അധ്യാപിക ടി.ജി സരസ്വതി അന്തര്‍ജനം സ്വാഗതവും, പി.ടി.എ പ്രസിഡന്റ് പി.ബി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."