HOME
DETAILS

കൊള്ളയടിച്ച പണവുമായി അടിച്ചു പൊളിച്ചു, ഗോവയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ വലയിലായി

  
backup
May 18 2019 | 09:05 AM

tvm-stealing-news

തിരുവനന്തപുരം:  വീട് കൊള്ളയടിച്ച് കിട്ടിയ പണവുമായി ഗോവയില്‍ അടിച്ച് പൊളിച്ച ശേഷം നാട്ടിലേക്ക് വരുമ്പോള്‍ മോഷ്ടാക്കള്‍ പിടിയിലായി. വെഞ്ഞാറമൂട് തേമ്പാംമൂട്ടില്‍ വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതികളാണയ ആറ്റിങ്ങള്‍ അവനവഞ്ചേരി സ്വദേശിയായ കണ്ണപ്പന്‍ എന്ന രതീഷ് (33), കൂട്ടാളിയായ രണ്ടാം പ്രതി ശ്രീകണ്ഠന്‍ (36) മൂന്നാം പ്രതി കീഴാറ്റിങ്ങള്‍ സ്വദേശി അനൂപ് (28) എന്നിവരാണ് പൊലിസ് പിടിയിലായത്.

ഇരുപത്തി രണ്ട് പവനും, പതിനായിരം രൂപയുമാണ് ഇവര്‍ മോഷ്ടിച്ചത്. തേമ്പാംമൂട്, ചാവറോട്, ഫസീന മന്‍സിലില്‍ ഷാഫിയുടെ വീടിന്റെ പിന്‍വശത്തെ വാതില്‍ പൊളിച്ചു അകത്തു കടന്നാണ് സ്വര്‍ണവും പണവും മേഷ്ടിച്ചത്. കഴിഞ്ഞ 10നായിരുന്നുസംഭവം. വീട്ടില്‍ ആരുമില്ലായിരുന്നു. ഷാഫി വിദേശത്താണ് . ഭാര്യ റഫീനയും മകളും മാതാവ് ഫാത്തിമയുമാണ് ഇവിടെ താമസം. മകള്‍ക്ക് സുഖമില്ലാത്തതിനാല്‍ കുട്ടിയേയും കൂട്ടി റഫീന ആശുപത്രിയിലും, മാതാവ് കുടുംബവീട്ടിലും പോയിരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. കിടപ്പുമുറിയിലെ അലമാരകുത്തി തുറന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. നിരവധി കേസുകളിലെ പ്രതിയായ രതീഷാണ് മോഷണം നടത്തിയത്. ഒറ്റയ്ക്ക് കവര്‍ച്ച നടത്തുകയാണ് ഇയാളുടെ രീതി. കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ച രതീഷ് 2018ലാണ് പുറത്തിറങ്ങിയത്.

സംഭവ ദിവസം വൈകിട്ടോടെയാണ് ഇയാള്‍ അളില്ലാത്ത വീട്ടിലെത്തി കവര്‍ച്ച നടത്തിയത്. മോഷണമുതലുമായി തേമ്പാം മൂട്ടിലെത്തി ഓട്ടോയില്‍ വെഞ്ഞാറമൂട്ടില്‍ വരികയും ഇവിടെ നിന്നും മറ്റൊരു ഓട്ടോയില്‍ ആറ്റിങ്ങള്‍ എത്തുകയുമായിരുന്നു. പിന്നീട് ശ്രീകണ്ഠനെ ഉപയോഗിച്ച് ആറ്റിങ്ങലിലെ രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മോഷണ സ്വര്‍ണത്തിലെ ഒരു ഭാഗം പണയം വയ്ക്കുകയായിരുന്നു. ഈ പണവുമായി ഇരുവരും കണ്ണൂരില്‍ എത്തുകയും ഇവിടെ നിന്നും വിമാനമാര്‍ഗം ഗോവയില്‍ എത്തുകയായിരുന്നു.

കൈയ്യിലെ പണം തീരുന്നത് വരെ ഇവിടെ ചിലവഴിച്ച ഇവര്‍ 15ന് മംഗലാപുരത്ത് എത്തുകയും ഇവിടെ നിന്നും ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്ത്എത്തവെയാണ് ഷാഡോ പൊലിസിന്റെ വലയില്‍ വീണത്. രതീഷിന്റെതായി ലഭിച്ച സി.സി.ടി.വി ദ്യശ്യങ്ങളാണ് മോഷാടാവിനെ കുറിച്ചുള്ള സൂചന പൊലിസിന് കിട്ടിയത്. തുടര്‍ന്ന് മൊബൈല്‍ സിഗ്നലുകളെ പിന്തുടര്‍ന്നുള്ള അന്വേഷണം പ്രതികളിലെത്തുകയായിരുന്നു. വെഞ്ഞാറമൂട്, പാങ്ങോട് ,കിളിമാനൂര്‍ സ്റ്റേഷനുകളിലെ നിരവധി മോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുള്ളതായാണ് സൂചന.സംഭവത്തില്‍ ഒന്നും രണ്ടും പ്രതികളെ കോടതിയില്‍ ഹജരാക്കി. മൂന്നാം പ്രതിയായ അനീഷാണ് മോഷണ വസ്തുക്കള്‍ വില്‍ക്കാന്‍ സഹായിക്കുന്നത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യ്ത് വരികയാണ.്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a minute ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  19 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  22 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  32 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  36 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago