അപകടം പതിവ്: ബോവിക്കാനത്ത് സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണം
ബോവിക്കാനം: അപകടം പതിവായ ബോവിക്കാനത്ത് സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാനപാതയിലെ ബോവിക്കാനം ടൗണിലെ പോസ്റ്റ് ഓഫിസിനു മുന്‍വശത്താണ് വാഹനാപകടങ്ങള്‍ പതിവായത്.
കഴിഞ്ഞ ദിവസം റോഡു മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനു പരുക്കേറ്റിരുന്നു. നേരത്തെയും ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിരുന്നു. എല്‍.പി, യു.പി, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പോസ്റ്റ് ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലുമെല്ലാം പോകുന്നവര്‍ ബസ് കാത്തുനില്ക്കുന്നതും ഇവിടെയാണ്.
സൂചനാ ബോര്‍ഡുകളോ വേഗത കുറയ്ക്കാന്‍ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ അമിത വേഗതയിലാണ് ഇതുവഴി വാഹനങ്ങള്‍ വരുന്നത്. ഇതുകാരണം സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഭീതിയോടെയാണ് റോഡ് മുറിച്ചുകടക്കുന്നത്. ബോവിക്കാനം പോസ്റ്റ് ഓഫിസിനു മുന്പില് സ്പീഡ് ബ്രേക്കറും സീബ്രാലൈനുകളും നടപ്പാതയും നിര്‍മിച്ച് അപകടമൊഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികളെ റോഡ് മുറിച്ചു കടത്താന്‍ രാവിലെയും വൈകുന്നേരവും ഒരു ഹോം ഗാര്‍ഡിനെ നിയമിക്കുകയോ ചെയ്യണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."