പാതയോരങ്ങള്‍ രാത്രിയില്‍ മാലിന്യം തള്ളാനുളള കേന്ദ്രങ്ങളാവുന്നു
ഒലവക്കോട് : ഹോട്ടലുകളില്‍ നിന്നും നഗരത്തിലെ മത്സ്യ-മാംസമാര്‍ക്കറ്റുകളില്‍ നിന്നുമുള്ള മാലിന്യം വഹിച്ചുള്ള വാഹനങ്ങളുടെ സഞ്ചാരം രാത്രിയില്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രികര്‍ക്കും ദുരിതമാകുന്നു. ഹോട്ടലുകളിലും മറ്റ് ഭക്ഷ്യശാലകളിലെയും മാലിന്യം, മത്സ്യം വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുന്ന മാലിന്യം എന്നിവ കൊണ്ട് പോകുന്ന ഗുഡ്‌സ് വണ്ടികളുടെ സഞ്ചാരമാണ് നഗരത്തെ രാത്രി ദുര്‍ഗന്ധത്തില്‍ ആറാടിക്കുന്നത്.
ഇത്തരം വേസ്റ്റുകള്‍ കൊണ്ട് പോകുന്ന വണ്ടികളുടെ മുകള്‍ഭാഗം മൂടണമെന്നാണ് ചട്ടമെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തി തുറന്നാണ് കൊണ്ട് പോകുന്നത്. ഇതുമൂലം കാറ്റത്ത് മാലിന്യം പാറി റോഡിലും യാത്രക്കാരുടെ ദേഹത്തും വീഴുന്നു.
വാഹനത്തില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലവും ആരോഗ്യഭീഷണി പരത്തുന്നു. ഇത് മൂലമുണ്ടാകുന്ന ദുര്‍ഗന്ധവും അസഹ്യമാണ്. പല വാഹനങ്ങള്‍ക്കും നമ്പര്‍ പ്ലേറ്റു പോലുമില്ലാതെയാണ് സഞ്ചാരം.
ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നഗരത്തിലെ ഒഴിഞ്ഞ ഭാഗങ്ങളിലും ബൈപ്പാസ് റോഡുകളിലും മാലിന്യം ഇത്തരത്തില്‍ തള്ളുന്നതും വ്യാപകമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."