പ്രളയ അതിജീവനം; കാര്‍ഷിക നന്മയെ തിരിച്ചു പിടിക്കാന്‍ ബൃഹദ് പദ്ധതി
വടക്കാഞ്ചേരി: പ്രളയത്തെ അതിജീവിച്ച് കാര്‍ഷിക നന്മ തിരിച്ച് പിടിക്കാന്‍ വടക്കാഞ്ചേരിയില്‍ ബൃഹദ് പദ്ധതി.
മുണ്ടകന്‍ കൃഷിയുടെ അനിശ്ചിതത്വത്തിന് വിരാമമിടാന്‍ ഇറിഗേഷന്‍ വകുപ്പുമായി ചേര്‍ന്ന് തൊഴിലുറപ്പു പദ്ധതിയില്‍ 61.4 കി.മീറ്റര്‍ വാഴാനി കനാല്‍ ബണ്ട് നിര്‍മാണവും കനാല്‍ ശുചീകരണവും നടത്താന്‍ ഇന്നലെ ചേര്‍ന്ന ഇറിഗേഷന്‍ കമ്മിറ്റിയില്‍ തീരുമാനം. ഇതിനായി 7200 തൊഴിലുറപ്പു തൊഴിലാളികള്‍ ഏഴു ദിവസം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കും. തെക്കുംകര, വേലൂര്‍, എരുമപ്പെട്ടി, ചൂണ്ടല്‍, കൈപറമ്പ് എന്നീ പഞ്ചായത്തുകളിലെ തൊഴിലുറപ്പു തൊഴിലാളികളും വടക്കാഞ്ചേരി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പു തൊഴിലാളികളുമാണ് നിര്‍മാണ ജോലികള്‍ നിര്‍വഹിക്കുക.
മഹാ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നു പോയ കനാലുകളും ചിറകളും അറ്റകുറ്റ പണികള്‍ നടത്തി വെള്ളം എത്തിക്കുന്നതിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി .
ഒക്ടോബര്‍ 15ന് മാത്രമെ വെള്ളം നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെയാണ് മുണ്ടകന്‍ കൃഷി ഇറക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചത്. സാധാരണ കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് മുണ്ടകന്‍ കൃഷി സെപ്റ്റംബര്‍ 30 നാണ് നട്ടവസാനിപ്പിക്കേണ്ടത്. പ്രളയത്തെ തുടര്‍ന്ന് വടക്കാഞ്ചേരി പുഴയിലും തോടുകളിലും പാടശേഖരങ്ങളിലും വെള്ളം നന്നേ കുറഞ്ഞു.
ഞാറ്റടി ഇട്ട പാടശേഖരങ്ങളില്‍ ഞാറ്റടി നക്കുന്നത് മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ചാണ്. ഈ സാഹചര്യത്തിലാണ് തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് കനാല്‍ ബണ്ട് നിര്‍മ്മാണവും കനാല്‍ ശുചീകരണവും നടത്താന്‍ തീരുമാനമായത്.കാലതാമസം ഒഴിവാക്കി യഥാസമയം 5200 എക്കറില്‍ മുണ്ടകന്‍ നെല്‍ കൃഷി ഇറക്കും. ഇതിനായി ഇന്ന് രാവിലെ ഒന്‍പതിന് ബന്ധപ്പെട്ടവരുടെ യോഗം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും.
ഇറിഗേഷന്‍ കമ്മിറ്റി യോഗത്തില്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ അധ്യക്ഷനായി. വടക്കാഞ്ചേരി നഗരസഭ വൈസ്.ചെയര്‍മാന്‍ എം.ആര്‍ അനുപ് കിഷോര്‍, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ, വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ലി ദിലീപ് കുമാര്‍, ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ കരീം, എരുമപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍ കുട്ടി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍. സോമനാരായണന്‍, ഇറിഗേഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി.കെ ജയരാജ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."