HOME
DETAILS
MAL
ദുരന്ത ഭൂമിയില്‍ കൈതാങ്ങായി ദിആയ
backup
September 07 2018 | 08:09 AM
പാലപ്പിള്ളി: പ്രളയക്കെടുതിയില്‍ നാശനഷ്ടം നേരിടേണ്ടിവന്ന മലയോരമേഖലയില്‍ ദുരിതബാധിതര്‍ക്ക് കൈതാങ്ങുമായി ദാറുതഖ് വ ഇസ്ലാമിക് അക്കാദമി പൂര്‍വ വിദ്യാര്‍ഥി സംഘടന ദിആയ.
പൂര്‍വ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച ഫണ്ടില്‍ നിന്ന് തോട്ടം മേഖലയിലെ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനായുള്ള കിറ്റുകള്‍ കോഡിനേഷന്‍ കമ്മിറ്റി പാലപ്പിള്ളി മേഖലാ ചെയര്മാന് ഹുസൈന് അരീപ്പുറത്തിനു കൈമാറി.
വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ദിആയ പ്രസിഡന്റ് നൗഷാദ് റഹ്മാനി വരന്തരപ്പിള്ളി അധ്യക്ഷനായി.
ദിആയ ജനറല്‍ സെക്രട്ടറി വി.കെ മഅ്റൂഫ് വാഫി, സ്ഥാപന സെക്രട്ടറി സൈതാലി മൗലവി, സൈഫുദ്ധീന്‍, അനസ് വാഫി, സൈനുല്‍ ആബിദ് വാഫി, യാസിര്‍ നന്ദി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."