എലിപ്പനി: മുളകുന്നത്തകാവ് മെഡിക്കല്‍ കോളജില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവ്
വടക്കാഞ്ചേരി : എലിപ്പനി ബാധിതരായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന വരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് . പനിയെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പിന്റെ നടപടികളാണ് ജില്ലയില്‍ എലി പനി കുറയാന്‍ കാരണമായിട്ടുളളത്. മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ ഇതു വരെ എലിപനിക്കാരുടെ എണ്ണം വളരെ കുറവാണ്.
മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പനിക്ക് ചികിത്സ തേടിയത്തിയവരില്‍ ആര്‍ക്കും എലി പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. എലി പനിയെ മുന്നില്‍ കണ്ട് ആറ് ആഴ്ച്ച കഴിക്കേണ്ട പ്രതിരോധമരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത് ഫലം കണ്ടിരിക്കുകയാണ് . മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 74 പേരെ എലി പനി ലക്ഷണവുമായി കണ്ടെത്തിയരിന്നുവെങ്കിലും അവര്‍ അപകടനില തരണം ചെയ്യുതിരിക്കുകയാണ്.അതെ സമയം പനി ബാധിച്ച് എത്തുന്നവര്‍ക്ക് വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഒ. പി. മെഡിസിന്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു 9,10,11, വര്‍ഡുകളില്‍ 10ഉം,11ഉം വാര്‍ഡുകള്‍ പനിക്കാര്‍ക്ക് മാത്രമായി നീക്കി വച്ചിരിക്കുകയാണ് ഇവിടെ ഉണ്ടായിരുന്ന മറ്റു രോഗ ബാധിതരായ രോഗികളെ തിരക്ക് കുറഞ്ഞ 15,16,17 വാര്‍ഡുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു പ്രളയക്കെടുതി യെ തുടര്‍ന്ന് പകര്‍ച്ചവ്യധിയുമായി ദിനംപ്രതിയെത്തുന്ന രോഗികളുടെ എണ്ണം കണക്കിലെടുത്തും അവര്‍ക്ക് മെച്ചപെട്ട ചികിത്സയക്ക് ആവശ്യമായ ജിവനക്കാരെ നിയമിക്കണമെന്നുളള ആവശ്യം ശക്തമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പനി ക്ലിനിക്കുകളുമായി ബന്ധപെട്ട് ഡോകടര്‍മാര്‍, നേഴ്‌സുമാര്‍, പാരമെഡിക്കല്‍ ജിവനക്കാര്, തുടങ്ങി മറ്റു ഇതര തസ്ഥികകള്‍ അടിയന്തരമായി നികത്തണമെന്ന് ആവശ്യപ്പെട്ട് കെ.എന്‍ നാരായണന്‍,കെ എസ്. മധു, എ.എസ് നദീറ, കെ.പി ഗീരിഷ് രാജു പി.എഫ്, എം.ജി രഘുനാഥ് എന്നിവരുടെ നേത്യത്വത്തില്‍ മെഡിക്കല്‍ കോളജ് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരാവാഹികള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."