HOME
DETAILS

സംസ്ഥാനത്ത് വോട്ടെണ്ണല്‍ 140 കേന്ദ്രങ്ങളില്‍

  
backup
May 18 2019 | 19:05 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%b2%e0%b5%8d

തിരുവനന്തപുരം: സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ എണ്ണുമെന്നും പഴുതടച്ച ത്രിതല സുരക്ഷാ സംവിധാനമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്നതെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. 23ന് രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷ മൂന്നു തലങ്ങളായി തിരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ ലോക്കല്‍ പൊലിസിനാണ് സുരക്ഷാ ചുമതല. അതിനുള്ളില്‍ സംസ്ഥാന സായുധ സേനക്കും വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ കവാടം മുതല്‍ സി.ആര്‍.പി.എഫിനുമായിരിക്കും സുരക്ഷാ ചുമതല. തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടുമണിവരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ഒന്നോ, രണ്ടോ റൂമുകള്‍ സജ്ജീകരിക്കും.
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് നാല് കൗണ്ടിങ് ടേബിളുകളാണ് നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ ടേബിളുകളുടെ എണ്ണം കൂട്ടാവുന്നതാണ്. മൊത്തം ലഭിച്ച പോസ്റ്റല്‍ ബാലറ്റുകളെക്കാള്‍ കുറവാണ് വിജയിച്ച സ്ഥാനാര്‍ഥിയുടെ മാര്‍ജിനെങ്കില്‍ ബാലറ്റുകള്‍ വീണ്ടും എണ്ണും. പോസ്റ്റല്‍ ബാലറ്റ് എണ്ണിയതിന്റെ ഫലം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ സുവിധയില്‍ പ്രസിദ്ധീകരിച്ചതിനു ശേഷമേ ഇ.വി.എം വോട്ടുകള്‍ എണ്ണിത്തുടങ്ങൂ.
ഒരു റൗണ്ടിലെ എല്ലാ ഇ.വി.എമ്മുകളും എണ്ണി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റൗണ്ടിലെ ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ട് എണ്ണിത്തുടങ്ങൂ. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമേ വിവിപാറ്റുകളിലെ പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണിത്തുടങ്ങൂ. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാണ് എണ്ണുക. വോട്ടിങ് യന്ത്രത്തിലെയും വിവിപാറ്റ് സ്ലിപ്പുകളിലെയും വോട്ടുകള്‍ തമ്മില്‍ വ്യത്യാസം ഉണ്ടെങ്കില്‍ മൂന്നുതവണവരെ എണ്ണും. എന്നിട്ടും വ്യത്യാസം ഉണ്ടെങ്കില്‍ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണമാകും അന്തിമമായി രേഖപ്പെടുത്തുന്നത്.
വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിന് എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പ്രത്യേക കൗണ്ടിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവിപാറ്റുകള്‍ എണ്ണി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അന്തിമഫലം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കൂ. വോട്ടെണ്ണിക്കഴിഞ്ഞ് അന്തിമഫലം പ്രഖ്യാപിക്കാന്‍ ഒന്‍പതുമുതല്‍ പത്തു മണിക്കൂര്‍വരെ വേണ്ടിവരുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കി.
കൗണ്ടിങ് ഹാളുകളില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച തിരിച്ചറിയില്‍ കാര്‍ഡുള്ളവര്‍, ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റ്, കൗണ്ടിങ് ഏജന്റ് എന്നിവര്‍ക്ക് മാത്രമാമായിരിക്കും പ്രവേശനം. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 14 കൗണ്ടിങ് ടേബിളുകള്‍ സജ്ജീകരിക്കുമെന്നും കൂടുതല്‍ ടേബിളുകള്‍ ആവശ്യമെങ്കില്‍ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago