ഇന്ത്യയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്
ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ റെക്കോര്‍ഡുമായി ഇംഗ്ലണ്ട് ടീം. കഴിഞ്ഞ ദിവസം പാകിസ്താനെതിരേയുള്ള മത്സരത്തില്‍ 340 റണ്‍സ് വിജയ ലക്ഷ്യം മറികടന്നതോടെയാണ് ഇന്ത്യയുടെ പേരിലുള്ള റെക്കോര്‍ഡ് ഇംഗ്ല@ണ്ട് സ്വന്തമാക്കിയത്.
ഇത് നാലാം തവണയാണ് ഇംഗ്ല@ണ്ട് 340 റണ്‍സോ അതില്‍ അധികമോ പിന്തുടര്‍ന്ന് ജയിക്കുന്നത്. മൂന്ന് തവണ 340 റണ്‍സോ അതില്‍ അധികമോ പിന്തുടര്‍ന്ന് ജയിച്ച ഇന്ത്യയുടെ റെക്കോര്‍ഡാണ് ഇംഗ്ല@ണ്ട് ഇതോടെ മറികടന്നത്. രണ്ട@ു തവണ 340ല്‍ അധികം റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ദക്ഷിണാഫ്രിക്കയും ഓരോ തവണ വീതം 340ല്‍ അധികം റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ആസ്‌ത്രേലിയയും ന്യൂ സിലാന്‍ഡുമാണ് ഈ പട്ടികയില്‍ ഇടം പിടിച്ച ടീമുകള്‍. 2019ല്‍ മൂന്നാം തവണയാണ് 340 റണ്‍സില്‍ കൂടുതല്‍ രണ്ട@ാമത് ബാറ്റ് ചെയ്ത് ഇംഗ്ല@ണ്ട് മറികടക്കുന്നത്. പാകിസ്താനെതിരേയുള്ള പരമ്പരയിലെ രണ്ട് മത്സരത്തിലും ഇംഗ്ലണ്ട് 340 റണ്‍സിന് മുകളില്‍ പിന്തുടര്‍ന്ന് ജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."