ADVERTISEMENT
HOME
DETAILS

ബി.ജെ.പി തന്നെ വീണ്ടും അധികാരത്തിലേറുമെന്ന് യോഗേന്ദ്ര യാദവ്; മോദി തന്നെ പ്രധാനമന്ത്രിയാവും

ADVERTISEMENT
  
backup
May 19 2019 | 12:05 PM

modi-and-bjp-to-win-in-elections-says-yogendra-yadav

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ജയസാധ്യത ബി.ജെ.പിക്കെന്ന് മുന്‍ ആം ആദ്മി നേതാവും തെരഞ്ഞെടുപ്പ് നിരീക്ഷകനുമായ യോഗേന്ദ്ര യാദവിന്റെ എക്‌സിറ്റ് പോള്‍. ബി.ജെ.പിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പാക്കാനാവില്ലെങ്കിലും സഖ്യകക്ഷികളുടെ കൂടി പിന്തുണയോടെ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് അദ്ദേഹത്തിന്റെ സര്‍വേയില്‍ പറയുന്നത്.

പുല്‍വാമ ആക്രമണത്തിനും ബാലാക്കോട്ട് പ്രത്യാക്രമണത്തിനും ശേഷം മോദിയുടേയും ബി.ജെ.പിയുടേയും സാധ്യതകള്‍ വര്‍ദ്ധിച്ചതാണ് ഇതിന് കാരണമായി യോഗേന്ദ്ര യാദവ് പറയുന്നത്. 272 സീറ്റുകള്‍ നേടി ബി.ജെ.പി. ഒറ്റയ്ക്ക് അധികാരത്തില്‍ വരാനുള്ള സാധ്യതയും ഒട്ടും തള്ളിക്കളയാനാവില്ലെന്നും യോഗേന്ദ്ര യാദവ് പറയുന്നു.

നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്നും പ്രവചനത്തില്‍ പറയുന്നുണ്ട്. ഇത് കൂടാതെ മറ്റു സാധ്യതകളും യാദവ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് ബി.ജെ.പിയിലെ മറ്റൊരാള്‍ പ്രധാനമന്ത്രി ആകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പ്രവചനത്തില്‍ പറയുന്നത്.

2014 ലേത് പോലെ കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പി ഒറ്റയ്ക്ക് അധികാരത്തില്‍ വരുന്നതാണ് മൂന്നാമത്തെ സാധ്യത. എന്നാല്‍ കോണ്‍ഗ്രസിനോടൊപ്പം മറ്റ് കക്ഷികള്‍ ചേര്‍ന്ന് മഹാസഖ്യം രൂപീകരിച്ച് ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ തീരെ സാധ്യതയില്ലെന്നും പ്രവചനത്തില്‍ പറയുന്നു.

മറ്റിടങ്ങളില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ നഷ്ടപ്പെട്ടാലും ഉത്തരേന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എന്നാല്‍ കണക്ക് തന്റെ മാത്രം നിഗമനമാണെന്നും പൂര്‍ണമായും ശരിയാവണമെന്ന് ഉറപ്പില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 days ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 days ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 days ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 days ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 days ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 days ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 days ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago