HOME
DETAILS

കോടനാട് കൊലപാതകം: കേരളാ പൊലിസിന് തമിഴ്‌നാടിന്റെ സല്യൂട്ട്

  
Web Desk
May 07 2017 | 22:05 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%aa




കാളികാവ്: കോടനാട് എസ്റ്റേറ്റില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായിച്ച കേരളാ പൊലിസിന് തമിഴ്‌നാട് പൊലിസിന്റെ അഭിനന്ദനം. 200 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ ലക്ഷ്യമിട്ടു നടത്തിയ കവര്‍ച്ചാ ശ്രമത്തില്‍ എസ്റ്റേറ്റ് കാവല്‍ക്കാരനെ മോഷണ സംഘം കൊലപ്പെടുത്തിയിരുന്നു.
ഒരു ദിനോസര്‍ പ്രതിമയും നാലു വാച്ചും മാത്രമാണ് സംഘത്തിന് എസ്റ്റേറ്റില്‍നിന്നു ലഭിച്ചത്. കാവല്‍ക്കാരനെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസില്‍ കൃത്യംനടന്നു നാലു ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു.
വാഹന മോഷണക്കേസുമായി കേരളാ പൊലിസ് നടത്തിയ കൃത്യതയാര്‍ന്ന അന്വേഷണമാണ് കോടനാട് സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
തമിഴ്‌നാട് നീലഗിരി ജില്ലാ പൊലിസ് മേധാവി മുരളി രംബയാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പങ്കെടുത്തവരെ പ്രത്യേകം അഭിനന്ദിച്ചത്. മുരളി രംബയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കവര്‍ച്ചാ സംഘവുമായി ബന്ധപ്പെട്ടു ലഭിച്ച ഫോണ്‍ നമ്പറുകളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഇവ പിന്തുടര്‍ന്നു കേരളാ പൊലിസ് നടത്തിയ അന്വേഷണം നിര്‍ണായകവുമായി.
സംഭവവുമായി ബന്ധപ്പെട്ടു പത്തു പേര്‍ അറസ്റ്റിലായി. ഒരു മലയാളിയെകൂടിയാണ് ഇനി പിടികൂടാനുള്ളത്.
അവസരോചിതമായ കേരളാ പൊലിസിന്റെ ഇടപെടല്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണെന്നു നീലഗിരി പൊലിസ് മേധാവി മുരളി രംബ എടുത്തുപറയുന്നുണ്ട്.
മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, മോഹന ചന്ദ്രന്‍ എന്നിവരുടെ നേതൃതൃത്വത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രത്യേക സംഘമാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.
പാലക്കാട് പ്രത്യേക അന്വേഷണ സംഘത്തിലെ കിഷോര്‍, ഗിരീഷ്, അശോകന്‍, ഷാജി എന്നിവരാണ് ഫോണ്‍ നമ്പര്‍ പിന്തുടരുന്നതിനു സഹായിച്ചത്. കവര്‍ച്ചാ സംഘം ഉപയോഗിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകളും വാഹന ഉടകളുടെ വിവരങ്ങളും ശേഖരിച്ചത് പെരിന്തല്‍മണ്ണ പ്രത്യേക അന്വേഷണ സംഘത്തിലെ മോഹന്‍ദാസ്, മുരളി, മഞ്ചേരിയിലെ സഞ്ജീവന്‍, എടവണ്ണ സ്റ്റേഷനിലെ മുജീബ്, വയനാട് ബത്തേരി സ്റ്റേഷനിലെ ഹരീഷ്, കുണ്ടസ്റ്റേഷനിലെ ശശി, സാബിര്‍ എന്നിവരടങ്ങുന്ന സംഘമാണ്.
തൃശൂര്‍ പ്രത്യേക അന്വേഷണ സംഘത്തിലെ സുരാജ്, ഗ്ലാഡ്സ്റ്റര്‍, സുബാഷ്, പുതുക്കാട് പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ, പൊലിസ് തുടങ്ങിയവര്‍ അടക്കമുള്ളവരുടെ രാപ്പകല്‍ പരിശ്രമമാണ് നേട്ടത്തിന് കാരണമായത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago