കനകദുര്‍ഗക്ക് നേരെ ബി.ജെ.പി പ്രതിഷേധം; പൊലിസ് ലാത്തിവീശി
പുതുക്കാട് (തൃശൂര്‍): യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗക്ക് നേരെ ബി.ജെ.പി പ്രതിഷേധം.
പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ലാത്തിവീശുകയും പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ഒന്‍പത് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. വരന്തരപ്പിള്ളി എസ്.എച്ച്.ഒ എസ്. ജയകൃഷ്ണനും രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.നന്തിപുലം സഹകരണ ബാങ്ക് ഹാളില്‍ നടന്ന എഴുത്തുപുര വാട്‌സ്ആപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കനകദുര്‍ഗ. നന്തിപുലത്തിന് 200 മീറ്റര്‍ അകലെ രണ്ട് പൊലിസുകാരോടൊപ്പം സ്വകാര്യ ബസില്‍ വന്നിറങ്ങിയ കനകദുര്‍ഗയെ പൊലിസ് ജീപ്പിലാണ് സ്ഥലത്തെത്തിച്ചത്.
കനകദുര്‍ഗ സ്ഥലത്ത് എത്തിയതറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ബാങ്ക് ഹാളിന് ചുറ്റും തടിച്ചുകൂടുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ഡിവൈ.എസ്.പി ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."