തൃക്കലങ്ങോട്ട് യു.ഡി.എഫ് ധര്‍ണ
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തില്‍ വികസന സെമിനാര്‍ യു.ഡി.എഫ് അംഗങ്ങളും കര്‍മ സമിതി അംഗങ്ങളും ബഹിഷ്‌കരിച്ചു. പഞ്ചായത്ത് ഭരണ സമിതിയുടെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് ഒാഫീസിനു മുന്നില്‍ ധര്‍ണയും നടത്തി.
വികസന സെമിനാര്‍ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയും എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ഉള്‍പ്പെടുത്താതെയുമാണ് നടത്തിയതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എസ്.ഇ.എസ്.ടി വികസന ഫണ്ട് യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കു ലഭ്യമാവാത്ത രൂപത്തില്‍ അപേക്ഷ ക്ഷണിക്കാതെ ഭരണ സമിതി തന്നിഷ്ടക്കാരെ തിരുകികയറ്റി ഗുണഭോക്തൃ ലിസ്റ്റില്‍ തിരിമറി നടത്തിയതിലും വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ധര്‍ണ വല്ലാഞ്ചിറ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
പുതുങ്കറ അലവി അധ്യക്ഷനായി. ഗഫൂര്‍ ആമയൂര്‍, ഇ.ടി മോയിന്‍കുട്ടി, എന്‍.പി മുഹമ്മദ്, എം.അഹമ്മദ് എന്ന നാണി, ജയപ്രകാശ് ബാബു, എലമ്പ്ര ബാപ്പുട്ടി , എസ്. അബ്ദുസലാം, പി.കെ മൈമൂനടീച്ചര്‍, ബാപ്പു മൈലൂത്ത്, സജീവ്കുമാര്‍, വി. സൈഫുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."