പതിനാറുകാരിയെ പിതാവും അധ്യാപകനും പീഡിപ്പിച്ച സംഭവം: പിതാവ് റിമാന്‍ഡില്‍
പരപ്പനങ്ങാടി: പതിനാറുകാരിയെ പിതാവും മദ്‌റസ അധ്യാപകനും പീഡിപ്പിച്ചതായ പരാതിയില്‍ ചിറമംഗലം അറ്റത്തങ്ങാടിയിലെ കുട്ടിയുടെ പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു ഈ വിവരങ്ങള്‍ മുഴുവനായും വിദ്യാര്‍ഥി നോട്ടായി എഴുതി സൂക്ഷിച്ചിരുന്നു.
ഇത് അറ്റത്തങ്ങാടിയിലെ കാന്തപുരം വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള മദ്‌റസാ അധ്യാപകന്റെ കൈയില്‍ ലഭിക്കുകയും തുടര്‍ന്ന് ഇയാളും പീഡനത്തിന് ശ്രമിക്കുകയായിരുന്നു.
പീഡനം സഹിക്കവയ്യാതെ കുട്ടി പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപകരോട് സംഭവം പറയുകയും ഇവര്‍ മുഖേന ചൈല്‍ഡ് ലൈന്‍ വഴി പരപ്പനങ്ങാടി പൊലിസ് കേസെടുക്കുകയുമായിരുന്നു. തുടര്‍ന്ന് പിതാവിനെ പൊലിസ് വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തു.
സംഭവം പുറത്തായതോടെ മദ്‌റസ അധ്യാപകന്‍ മുങ്ങിയിരിക്കുകയാണ്. ഇരുവര്‍ക്കുമെതിരേ പോക്‌സാ, ബലാത്സംഗം എന്നീ വകുപ്പ് പ്രകാരം കേസെടുത്തു.
കോടതിയില്‍ ഹാജരാക്കിയ കുട്ടിയുടെ പിതാവിനെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."