മാക്രോണിനെ അഭിനന്ദിച്ച് മോദി, ഇരുരാജ്യങ്ങളുടേയും സൗഹൃദം ശക്തിപ്പെടുത്താമെന്ന് പ്രതീക്ഷ
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റര്‍ വഴിയാണ് മോദിയുടെ അഭിനന്ദനം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനായി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം ട്വീറ്റു ചെയ്തു.
ലോകരാഷ്ട്രീയത്തില്‍ അതിനിര്‍ണായകമായ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ വിഭാഗമായ നാഷണല്‍ ഫ്രന്റിന്റെ മരിന്‍ ലെ പെന്നിനെതിരേയാണ് മിതവാദി വിഭാഗമായ എന്‍ മാര്‍ഷെയുടെ ഇമ്മാനുവല്‍ മാക്രോണ്‍ മിന്നുന്ന വിജയം കാഴ്ച വെച്ചത്.
65.1 ശതമാനം വോട്ട് നേടിയാണ് മാക്രോണ്‍ എലിസീ കൊട്ടാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മരിന്‍ ലെ പെന്‍ 34.9 ശതമാനം വോട്ട് നേടി.
39കാരനായ മാക്രോണ്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. അടുത്ത ഞായറാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആകെ 47.58 ദശലക്ഷം വോട്ടര്‍മാരില്‍ 65.3 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ടത്തേതിനെ അപേക്ഷിച്ച് കുറഞ്ഞ പോളിങ്ങാണിത്.
Congratulations to @EmmanuelMacron for an emphatic victory in the French Presidential election. #Presidentielle2017
— Narendra Modi (@narendramodi) May 8, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."