വാവെയുടെ ഗൂഗിള്‍ ലൈസന്‍സ് റദ്ദാക്കി
സാന്‍ഫ്രാന്‍സിസ്കോ: വാവെയുടെ ഗൂഗിള്‍ ലൈസന്‍സ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ചൈനീസ് കമ്പനിക്കെതിരേ അമേരിക്കന്‍ ഭരണകൂടം നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി.
വാവെയെ കരിമ്പട്ടികയില്‍ പെടുത്തിയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെയാണ് ഗൂഗിള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോര്‍ട്ട്. ഹാര്ഡ്വെയര്, സോഫ്റ്റ്വെയര് കൈമാറ്റത്തിന് പുറമെ ടെക്നിക്കല്‍ സേവനങ്ങളും ഗൂഗിള്‍ നിര്‍ത്തി.
ഗൂഗിളില്‍ നിന്നുള്ള ഒ.എസ് സേവനം നില്‍ക്കുന്നതിനൊപ്പം പ്ലേ സ്റ്റോര്‍, ഗൂഗിള്‍ മാപ്പ്, യുട്യൂബ് ഉള്‍പ്പടെ ഗൂഗിള്‍ സര്‍വിസുകളെല്ലാം വാവെ ഓണര്‍ ഫോണില്‍ നിന്ന് വൈകാതെ അപ്രത്യക്ഷമാകും. പ്രതിസന്ധി മറികടക്കാനുള്ള ഒരു വഴി ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്സ് പ്രോജക്ടിലൂടെ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ അപ്ഡേറ്റ് ചെയ്യുക എന്നതാണ്.
എന്നാല്‍ ഈ വഴിക്ക് ആന്‍ഡ്രോയ്ഡ് സര്‍വിസ് സ്വീകരിക്കുമ്പോള്‍ പരിമിതമായ ഫീച്ചറുകള്‍ മാത്രമാണ് ഫോണില്‍ ലഭിക്കുക. ഇപ്പോള്‍ ഉപയോഗിക്കുന്ന വാവെ ഡിവൈസുകളെ ഇത് ബാധിക്കില്ലെങ്കിലും പുതിയ അപ്ഡേഷനുകളും പ്ലേസ്റ്റോറില്‍ നിന്നുള്ള ആപ്പുകളും ലഭിച്ചേക്കില്ല.
അതേസമയം, സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റവും ടെക്നോളജിയും കണ്ടെത്തി അമേരിക്കന്‍ വെല്ലുവിളി നേരിടാനാണ് വാവെ നീക്കം എന്നറിയുന്നു. പ്രതിസന്ധി കമ്പനിയെ കാര്യമായി ബാധിക്കില്ലെന്ന് ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ വാവെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സ്ഥാപകനുമായ റെന്‍ സെംഗ്ഫീ പറഞ്ഞു.
കമ്പനിയുടെ വരുമാനത്തില്‍ നേരിയ ഇടിവു നേരിടുമെങ്കിലും ഇതു മറികടക്കാന്‍ വേണ്ട പദ്ധതികള്‍ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അധികൃതരുടെ ഉത്തരവുകള്‍ അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."