HOME
DETAILS

ഗള്‍ഫ് പ്രതിസന്ധി; യുദ്ധം ആഗ്രഹിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യില്ലെന്ന് സഊദി

  
backup
May 21 2019 | 09:05 AM

gulf-issue-no-war-saudi


ജിദ്ദ: ഗള്‍ഫ് മേഖലയില്‍ ഇറാന്‍ വലിയ തോതില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും സഊദി ഒരിക്കലും യുദ്ധം ആഗ്രഹിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യില്ലെന്ന് വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍. അതേസമയം, മറു കക്ഷി യുദ്ധം കൊതിക്കുകയാണെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുക തന്നെ ചെയ്യും. രാജ്യത്തിനെതിരായ ഏതൊരു വെല്ലുവിളികളെയും ചെറുക്കുന്നതിന് സഊദിക്ക് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മേഖലയെ അസ്ഥിരപ്പെടുത്തുന്നതടക്കം എണ്ണമറ്റ പാതകങ്ങളാണ് ഇറാന്‍ ചെയ്തുകൂട്ടുന്നതെന്ന് വിദേശകാര്യ സഹമന്ത്രി റിയാദില്‍ മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ ഇത്തരം ചെയ്തികളില്‍നിന്ന് തടയാന്‍ അന്താരാഷ്ട്ര സമൂഹത്തിന് ബാധ്യതയുണ്ട്. തങ്ങളുടെ സുരക്ഷയും മതവും ചുവപ്പുരേഖയാണ് യു.എ.ഇ തീരത്ത് നാലു എണ്ണ കപ്പലുകള്‍ക്കും സഊദിയില്‍ എണ്ണ പൈപ്പ്‌ലൈനിലെ പമ്പിങ് നിലയങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ സൂചിപ്പിച്ച് ആദില്‍ ജുബൈര്‍ പറഞ്ഞു. അതേസമയം, തങ്ങള്‍ ഒരിക്കലും യുദ്ധത്തിന് മുതിരില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഇറാന്‍ ദേശീയ മാധ്യമമായ ഇര്‍ന ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സൈന്യത്തെ എതിരിടുന്നതിന് തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് മേധാവി 'ഇര്‍ന' വെളിപ്പെടുത്തി.

ഇറാന്റെ പ്രകോപനപരമായ ഇടപെടല്‍ കാരണം അറേബ്യന്‍ ഉള്‍ക്കടലിലും ഏതാനും ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കും മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കുമെതിരെ ഇറാന്‍ ഏതുസമയവും ആക്രമണം അഴിച്ചുവിട്ടേക്കാമെന്ന ആശങ്കകള്‍ക്കിടെയാണ് ഇത്തരമൊരു നടപടി.
അന്താരാഷ്ട്ര നയതന്ത്ര നിയമങ്ങളും ഉടമ്പടികളും പാലിക്കാന്‍ സന്നദ്ധമായി ഇറാന്‍ ഭരണകൂടത്തിന് യുദ്ധ സാഹചര്യങ്ങളെ ഒഴിവാക്കാമെന്ന് ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക, ഭീകരസംഘങ്ങളെയും സായുധസംഘങ്ങളെയും സഹായിക്കാതിരിക്കുക, മിസൈല്‍ആണവ പദ്ധതികള്‍ അടിയന്തിരമായി അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇറാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


സമുദ്ര സുരക്ഷ ശക്തമാക്കി ജി.സി.സി രാജ്യങ്ങള്‍

ജിദ്ദ: സഊദി അടക്കമുള്ള ഗള്‍ഫ് സഹകരണ രാജ്യങ്ങള്‍ (ജി.സി.സി) സുരക്ഷാ പട്രോള്‍ ശക്തമാക്കിയതായി യു.എസ് നാവിക സേന അറിയിച്ചു. മികച്ച ഏകോപനത്തോടെയാണ് ജി.സി.സി രാഷ്ട്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും യു.എസ് നാവികസേനയുടെ ബഹ്്‌റൈന്‍ ആസ്ഥാനമായ ഫിഫ്ത് ഫല്‍റ്റ് അറിയിച്ചു. ആശയവിനിമയും ഏകോപനവും ശക്തമാക്കിയാണ് രാജ്യങ്ങള്‍ സമുദ്ര സുരക്ഷക്കായി സഹകരിക്കുന്നതെന്ന് ഫേസ് ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു.

സഊദിക്ക് നേരെ വീണ്ടും ഹൂതി മിസൈല്‍ ആക്രമണം


ജിദ്ദ: സഊദിയിലെ താഇഫ് ലക്ഷ്യമാക്കിയെത്തിയ ഹൂതി മിസൈല്‍ സൈന്യം തകര്‍ത്തു. മക്കയില്‍ നിന്നും 90 കി.മീ അകലെയുള്ള നഗരമാണ് താഇഫ്. യമന്‍ അതിര്‍ത്തിയില്‍ നിന്നെത്തിയ മിസൈല്‍ ആകാശത്ത് വെച്ച് തന്നെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കോ അപകടമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സഊദി പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  12 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  30 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  33 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  43 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago