HOME
DETAILS

ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്കിനായി വീണ്ടും മുറവിളി

  
backup
May 08 2017 | 19:05 PM

%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be-2


ഈരാറ്റുപേട്ട: മീനച്ചില്‍ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്നാവശ്യം വീണ്ടും ശക്തമാവുന്നു. അരനൂറ്റാണ്ടായി ഈ മേഖലയിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണിത്. പൂഞ്ഞാര്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി.എ തൊമ്മന്‍ 1964ല്‍ പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനംചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്.
1996 ല്‍ സംസ്ഥാന റവന്യൂ ബോര്‍ഡ് കമ്മിഷണര്‍ എം.ജി കെ മൂര്‍ത്തി ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ആ റിപ്പോര്‍ട്ടും വെളിച്ചം കണ്ടില്ല. 2013 ല്‍ 12 താലൂക്കുകള്‍ പുതുതായി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ പൂഞ്ഞാറിനെ അവഗണിക്കുകയായിരുന്നു.ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് കുന്നംകുളം, പയ്യന്നൂര്‍ താലൂക്കുകള്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിലും പൂഞ്ഞാര്‍ താലൂക്കിനെ കുറിച്ച് പ്രഖ്യാപനമുണ്ടായില്ല.
മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് താലൂക്ക് ആസ്ഥാനമായ പാലയിലെത്തണമെങ്കില്‍ 32 കിലോമീറ്റര്‍ സഞ്ചരിക്കണം. മീനച്ചില്‍ താലൂക്ക് വിഭജിച്ച് പുതിയൊരു താലൂക്ക് രൂപീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടുന്നതും ഇക്കാരണത്താലാണ്. മീനച്ചില്‍ താലൂക്കില്‍ 28 വില്ലേജുകളാണ്. തൊട്ടടുത്ത കാഞ്ഞിരപ്പള്ളി താലൂക്കില്‍ 12 വില്ലേജുകള്‍ മാത്രമാണുള്ളത്.
സംസ്ഥാന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ വര്‍ഷം പൂഞ്ഞാര്‍ താലൂക്ക് രൂപീകരണം സംബന്ധിച്ച് മീനച്ചില്‍ തഹസില്‍ദാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും മൂന്നിലവ്, മേലുകാവ്, തലനാട്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍ നടുഭാഗം, ഈരാറ്റുപേട്ട, തലപ്പലം, കൊണ്ടൂര്‍ എന്നീ വില്ലേജുകള്‍ ചേര്‍ത്ത് പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്ന് കഴിഞ്ഞ വര്‍ഷാവസാനം റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ താലൂക്കിന്റെ ആസ്ഥാനം സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കേണ്ടതാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈരാറ്റുപേട്ട വില്ലേജ് ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഈ വില്ലേജിലാണു ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്.ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ഈരാറ്റുപേട്ട പൊലിസ് സര്‍ക്കിള്‍ ഓഫിസ്, ഈരാറ്റുപേട്ട പൊലിസ് സ്റ്റേഷന്‍, ഈരാറ്റുപേട്ട ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഈരാറ്റുപേട്ട സബ് ട്രഷററി, സബ് രജിസ്ട്രറ്റര്‍ ഓഫീസ്, കെ.എസ്.ആര്‍.ടി.സി.ഡിപ്പോ, എട്ടോളം പൊതുമേഖലാ ബാങ്കുകള്‍ ഈരാറ്റുപേട്ട നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതു കൂടാതെ റവന്യൂ ടവര്‍ പണിയുവാന്‍ ആവശ്യമായ സ്ഥലം റവന്യൂ വകുപ്പിന്റെ കൈവശത്തില്‍ ഈ നഗരത്തിലുണ്ട്.
ഹൈറേഞ്ചിന്റെ കവാടം എന്ന നിലയ്ക്കും കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം സ്ഥലങ്ങളില്‍ ഒന്നായ വാഗമണ്ണിന്റെ തൊട്ടടുത്ത താലൂക്കെന്ന നിലയിലും വളരെയധികം വികസന സാധ്യതയുള്ള പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്നതാണ് പൂഞ്ഞാര്‍ താലൂക്ക്.
താലൂക്ക് രൂപീകരണത്തിന് അധികൃതരെ പ്രേരിപ്പിക്കുന്നതിന് വേണ്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ജനകീയ വികസന ഫോറം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന റവന്യുമന്ത്രിക്ക് നിവേദനം നല്‍കുവാനായി ഒപ്പുശേഖരണം നടത്താന്‍ ഒരുങ്ങുകയാണ് ഫോറം പ്രവര്‍ത്തകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago