സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും
റിയാദ്: മക്കയുള്‍പ്പെടെ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. തിങ്കളാഴ്ച വൈകിട്ടോടെയാണ് അതിശക്തമായ മഴ പെയ്തത്. മഴ തുടര്‍ച്ചയായി പെയ്തതിനെ തുടര്‍ന്ന് വെള്ളം കെട്ടി നില്‍ക്കുകയും ഗതാഗത തടസമുണ്ടാകുകയും വാഹനങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു. പലയിടങ്ങളിലും ഇടിയോട് കൂടിയ മഴയാണ് ലഭിച്ചത്. മക്കയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് വിശുദ്ധ റമദാനില്‍ ഹറ മിലെത്തിയ വിശ്വാസികള്‍ക്ക് അല്‍പം ബുദ്ധിമുട്ട് ഉണ്ടായെങ്കിലും പ്രയാസ രഹിതമായി കര്‍മങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം സഹായകരമായി.
മൂന്നു മണിയോടെയാണ് മഴ തിമിര്‍ത്ത് പെയ്യാന്‍ തുടങ്ങിയത്. ഇതോടെ ഹറമില്‍ പ്രാര്‍ഥനക്കെത്തിയ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ മഴയിലാണ് ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഹറം പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ ഒലിച്ചെത്തിയ വെള്ളം ഞൊടിയിടയില്‍ തന്നെ ശുചീകരിച്ചതിനാല്‍ പ്രാര്‍ഥന നടത്തുന്ന വിശ്വാസികള്‍ക്ക് ആയാസത്തോടെ ഇത് തുടരാനുള്ള സൗകര്യമുണ്ടായി. കാലാവസ്ഥാ മാറ്റത്തിന്റെ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."