കേരളത്തില്‍ എന്‍.ഡി.എ അക്കൗണ്ട് തുറക്കില്ല
കൊല്ലം: കേരളത്തില്‍ എന്‍.ഡി.എ അക്കൗണ്ട് തുറക്കില്ലെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് പുനഃസംഘടന അനിവാര്യമാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എക്സിറ്റ് പോളുകളുടെ പിറകേ പോകാനും വസ്തുതാപരമായി സംസാരിക്കാനും ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസും യു.ഡി.എഫും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. യു.ഡി.എഫ് റെക്കോര്‍ഡ് വിജയം നേടും. ഞങ്ങള്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം.
സംസ്ഥാനത്ത് വലിയതരംഗം തന്നെ ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞടുപ്പു വിശകലനം പഠിച്ചുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി ഇത്തവണ അക്കൗണ്ട് തുറക്കുന്ന പ്രശ്നമില്ല. കോണ്‍ഗ്രസ് പുനഃസംഘടനയില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ടു പോകാന്‍ പറ്റില്ല. അടുത്തിടെ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടനാ വിഷയം ചര്‍ച്ച ചെയ്തിരുന്നു. കോണ്‍ഗ്രസിന് കാര്യക്ഷമമായി മാത്രമേ പോകാന്‍ സാധിക്കൂ. പാര്‍ട്ടി സുസംഘടിതമായി കെട്ടിപ്പടുക്കേണ്ടത് പ്രധാനപ്രശ്നമാണ്. ഗുണപരമായ മാറ്റം പുനഃസംഘടനയിലൂടെ ഉണ്ടാകും. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."