HOME
DETAILS
MAL
ഭീകരവാദബന്ധമുണ്ടെന്ന് പറയാന്‍ തെളിവെവിടെ? കള്ളക്കടത്ത് കേസില്‍ യു.എ.പി.എ ചുമത്തുന്നതാണോ പ്രതിവിധി: എന്‍.ഐ.എയോട് കോടതി
backup
October 07 2020 | 11:10 AM
തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭീകരവാദബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ എന്ത് തെളിവാണുള്ളതെന്ന് എന്‍.ഐ.എയോട് കോടതി. കള്ളക്കടത്തില്‍ യു.എ.പി.എ ആണോ പ്രതിവിധിയെന്നും കോടതി ചോദിച്ചു.
90 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലേ എന്നും കോടതി എന്‍.ഐ.എയെ പരിഹസിച്ചു. അതേസമയം രാജ്യസുരക്ഷയെ ബാധിക്കുന്ന കേസാണിതെന്ന് എന്‍.ഐ.എ കോടതിയില്‍ ആവര്‍ത്തിച്ചു. കള്ളക്കടത്ത് വഴി ലഭിക്കുന്ന പണം ഏതെങ്കിലും തരത്തില്‍ ഈ പ്രതികള്‍ തീവ്രവാദത്തിന് വേണ്ടി ഉപയോഗിച്ചു എന്നതിന് തെളിവുണ്ടോയെന്നും കോടതി ചോദിച്ചു.
നേരത്തെയും സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.എ.പി.എ എങ്ങനെ നിലനില്‍ക്കുമെന്നും നികുതി വെട്ടിപ്പല്ലേയെന്നും സ്വപ്ന സുരേഷിന്റെ ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."