HOME
DETAILS
MAL
കന്യാസ്ത്രീകളുടെ സമരത്തെ ഗൗരവത്തോടെ കാണണം: വി.എം സുധീരന്
backup
September 08 2018 | 18:09 PM
തിരുവനന്തപുരം: നീതിക്കുവേണ്ടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ അതീവ ഗൗരവത്തോടെ കാണാനും അവര്‍ക്കു നീതി ഉറപ്പാക്കാനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നു വി.എം സുധീരന്.
ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീകള്‍ ഉന്നയിച്ച പരാതിയില്‍ സത്യസന്ധവും കാര്യക്ഷമവുമായ രീതിയില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനു പൊലിസ് ഇനിയും കാലതാമസം വരുത്തുന്നതു തികഞ്ഞ നീതി നിഷേധമാണെന്നും പരാതിക്കാരിയായ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും നിന്ദ്യവും നികൃഷ്ടവുമായ ഭാഷയില്‍ ആക്ഷേപിച്ച പി.സി ജോര്‍ജിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."