സംസ്ഥാനത്തെ ആദ്യ ഫോറസ്റ്റ് സര്‍വേ റെക്കോര്‍ഡ് റൂം കോഴിക്കോട്ട് തുടങ്ങി
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ ഫോറസ്റ്റ് സര്‍വേ റെക്കോര്‍ഡ് റൂം കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്താകെയുള്ള വനം സര്‍വേ രേഖകള്‍ ഇവിടെ ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് സൂക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി പൂര്‍ണമായും ശീതീകരിച്ച അത്യാധുനിക റെക്കോര്‍ഡ് റൂമാണ് മാത്തോട്ടത്ത് ഒരുക്കിയിരിക്കുന്നത്. വനം മന്ത്രി അഡ്വ. കെ. രാജുവാണ് റൂം ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ 11300 സ്‌ക്വയര്‍ കിലോമീറ്റര്‍ വനഭൂമിയിലെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കൈയേറ്റങ്ങള്‍ ഇല്ലാതാക്കുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും മിനി സര്‍വേ തയാറാക്കിയ റെക്കോര്‍ഡുകള്‍ ഉപകരിക്കും. പുതുതായി സര്‍വേ പരിശീലനം നേടിയ വനം ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സര്‍വേ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് 78 ലക്ഷം ചെലവഴിച്ച് ആധുനിക സര്‍വേ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ജില്ലാ കലക്ടര്‍ യു വി ജോസ് സ്വാഗതം പറഞ്ഞു. ഡപ്യൂട്ടി കളക്ടര്‍ കെ. റംല സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ എം.കെ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."