സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം
മലപ്പുറം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയുടെ പൊന്നാനി ഈശ്വരമംഗലത്ത് പ്രവര്‍ത്തിക്കുന്ന സബ് സെന്ററായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷയക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാനുള്ള പരിശീലന ക്ലാസുകള്‍ ജൂണ്‍ അഞ്ചിനു തുടങ്ങും. ആറു മാസം ദൈര്‍ഘ്യമുള്ള റഗുലര്‍ ക്ലാസും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വീക്കെന്‍ഡ് ബാച്ചുമാണ് ആരംഭിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 19. പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷ 21 ന് രാവിലെ 11നു നടക്കും. പരീക്ഷാഫലം 22 ന് പ്രസിദ്ധീകരിക്കും.
അപേക്ഷാ ഫോം 200 രൂപ ഫീസൊടുക്കി നേരിട്ടും, ംംം.രരലസ.ീൃഴ സൈറ്റില്‍ നിന്നും ലഭിക്കും. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഉപയോഗിക്കുന്നവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്ത 200 രൂപ ഡി.ഡി, രണ്ടു പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ എന്നിവ സഹിതം തപാല്‍ മാര്‍ഗം അയയ്ക്കണം. അവസാന വര്‍ഷ ബിരുദപരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
മൊത്തം സീറ്റില്‍ 50 ശതമാനം സീറ്റ് മുസ്ലിം വിദ്യാര്‍ഥികള്‍ക്കും 10 ശമാനം പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ആണ് കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്- 679573 ഫോണ്‍: 04942665489. ഫോണ്‍: 8281098868,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."