HOME
DETAILS

യുവേഫ നാഷന്‍സ് ലീഗ്; ഇറ്റലിയെ തളച്ച് പോളണ്ട്

  
backup
September 08, 2018 | 7:39 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b5%87%e0%b4%ab-%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1

 

റോം: യുവേഫ നാഷന്‍സ് ലീഗില്‍ റഷ്യയും സെര്‍ബിയയും ജയിച്ചപ്പോള്‍ കരുത്തരായ ഇറ്റലിക്ക് സമനിലപ്പൂട്ട്. ലീഗ് എയിലെ മത്സരത്തില്‍ പോളണ്ടാണ് ഇറ്റലിയെ സമനിലയില്‍ പിടിച്ചത്.
48ാം മിനുട്ടില്‍ സെയ്‌ലിന്‍സ്‌കിയിലൂടെ മുന്നിലെത്തിയ പോളണ്ടിനെ 78ാം മിനുട്ടില്‍ ജോര്‍ജീഞ്ഞോ നേടിയ പെനാല്‍റ്റി ഗോളില്‍ സമനിലയില്‍ പിടിച്ചാണ് ഇറ്റലി രക്ഷപ്പെട്ടത്. കഴിഞ്ഞ റഷ്യന്‍ ലോകകപ്പിനു യോഗ്യത നേടാനാവാതെ പുറത്തായ ഇറ്റലി പോളണ്ടിനെതിരേ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ടീമിന്റെ പുതിയ കോച്ചായ റോബര്‍ട്ടോ മാന്‍സീനിക്കു കീഴില്‍ അസൂറിപ്പടയുടെ ആദ്യ പരീക്ഷ കൂടിയായിരുന്നു ഇത്. മികച്ച താരങ്ങളുണ്ടായിട്ടും ഫിനിഷിങ്ങിലെ അഭാവമാണ് ഇറ്റലിക്ക് തിരിച്ചടിയാകുന്നത്.
ലീഗ് ബിയിലെ മത്സരത്തില്‍ തുര്‍ക്കിയെ റഷ്യ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. റഷ്യക്ക് വേണ്ടി 13ാം മിനുട്ടില്‍ ഡെനിസ് ചെറിഷേവും 49ാം മിനുട്ടില്‍ ആര്‍ടെം സ്യൂബയും ഗോള്‍ നേടി. 41ാം മിനുട്ടില്‍ അസീസാണ് തുര്‍ക്കിയുടെ ആശ്വാസ ഗോള്‍ നേടിയത്.
ലീഗ് സിയില്‍ സെര്‍ബിയ 1-0ന് ലിത്വാനിയയെയും അല്‍ബേനിയ ഇതേ സ്‌കോറിന് ഇസ്രായേലിനെയും പരാജയപ്പെടുത്തി. റുമാനിയ - മോണ്ടൈനെഗ്രോ മത്സരം ഗോള്‍രഹിതമായി കലാശിക്കുകയായിരുന്നു. ലീഗ് ഡിയില്‍ ഫറോ ഐലന്റ് 3-1ന് മാള്‍ട്ടയെ കെട്ടുകെട്ടിച്ചപ്പോള്‍ കൊസോവോയും - അസെര്‍ബൈജാനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  a month ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  a month ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  a month ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  a month ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  a month ago
No Image

നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ് 

Kerala
  •  a month ago
No Image

ഹിജ്‌റ പുതുവത്സര അവധി: അജ്മാനിലും നാളെ സൗജന്യ പാര്‍ക്കിങ് 

uae
  •  a month ago
No Image

21 മത്സരങ്ങൾ, 92 വർഷത്തെ അജയ്യ കുതിപ്പ്! സമനില വഴങ്ങിയിട്ടും ലോകകപ്പിൽ തലയുയർത്തി കാനറികൾ; ആരുണ്ട് ഇതിന് മുകളിൽ!

Football
  •  a month ago
No Image

പൂരന്റെ സിംഹാസനം തെറിച്ചു! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിൽ നിന്നൊരു പുതിയ റെക്കോർഡ് വേട്ടക്കാരൻ!

Cricket
  •  a month ago
No Image

'പ്രിയദര്‍ശിനി നാളെ മുതല്‍'; രാവിലെ 8.30ന് ശേഷം കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

Kerala
  •  a month ago