മകളെ വിവാഹം കഴിച്ചുകൊടുത്തില്ല; കിളിമാനൂരില്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ചെരുന്നിയൂരില്‍ മകളെ വിവാഹം ചെയ്ത് നല്‍കാത്തതില്‍ പിതാവിനെും സഹോദരനെയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. കിളിമാനൂര്‍ സ്വദേശി അനില്‍കുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് പൊലിസ് തിരയുന്നത്. അനില്‍ കുമാറിന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലിസ് പറയുന്നത്.
കിളിമാനൂരിലെ ഒരു വീട്ടിലേക്ക് പണിയുണ്ടെന്ന് പറഞ്ഞാണ് രാത്രി അനില്‍കുമാറിനെ വിളിച്ചുവരുത്തിയത്. സുധീഷിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള പണി തീരാത്ത കെട്ടിടത്തിലേക്കാണ് വിളിച്ചുവരുത്തിയത്. ഇവിടെയെത്തിയ അനില്‍കുമാറിനെ ഹെല്‍മറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കൈകള്‍ കെട്ടിയിട്ടു. തുടര്‍ന്ന് സ്‌ക്രൂഡ്രൈവര്‍, പ്ലെയര്‍ തുടങ്ങിയവ ഉപയോഗിച്ചും മര്‍ദ്ദിച്ചു. പിന്നീട് ഇരുപതുകാരനായ മകനെയും ഇവിടേക്ക് വിളിച്ചുവരുത്തി.
സഹോദരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബോംബ് ഉണ്ടെന്നും ദേഹത്ത് വച്ചുകെട്ടി കൊല്ലുമെന്നും പറഞ്ഞുവെന്നും മകന്‍ അച്ചു പറയുന്നു. ഇതോടെ മകന്‍ ഇവിടെനിന്നും ഇറങ്ങിയോടി രക്ഷപ്പെട്ട് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. അക്രമികളുടെ മര്‍ദ്ദനത്തില്‍ ബോധരഹിതനായി കിടന്ന അനില്‍കുമാറിനെ പൊലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തുനിന്ന്അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍പൊലിസ് കണ്ടെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
A father and his son were allegedly abducted and assaulted in Kerala's Kilimanoor following a dispute over a marriage proposal. According to the police, the attack was linked to the family's refusal to marry their daughter to one of the accused. The victims were forcibly taken away and assaulted before being rescued. Police have registered a case and launched an investigation to identify and apprehend those involved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."