ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍
അടൂര്‍: ജാമ്യത്തിലിറങ്ങിയ ശേഷവും അധിക്ഷേപിച്ചെന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ വിവാദ യൂട്യൂബര്‍ വീണ്ടും അറസ്റ്റില്‍. യൂട്യൂബര്‍ രാജന്‍ ജോസഫിനെ അടൂര്‍ പൊലീസ് വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ നിന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ച ഇതേ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും അപകീര്‍ത്തി വീഡിയോകള്‍ പോസ്റ്റ് ചെയ്തത്.
ഇതേ കേസില്‍ കഴിഞ്ഞ ആഴ്ചയാണ് രാജന്‍ ജോസഫിനെ പൊലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
പരാതിക്കാരിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന കര്‍ശന വ്യവസ്ഥയിലായിരുന്നു കോടതി ജാമ്യം നല്‍കിയിരുന്നത്. എന്നാല്‍, ജാമ്യം കിട്ടി പുറത്തിറങ്ങിയ അന്നുതന്നെ രാജന്‍ ജോസഫ് കോണ്‍ഗ്രസ് നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പുതിയ വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചു. തുടര്‍ന്നാണ് ഇവര്‍ വീണ്ടും പരാതി നല്‍കിയതും രാജന്‍ ജോസഫിനെ അറസ്റ്റ് ചെയ്തതും.
YouTuber Rajan Joseph has been arrested again following a complaint filed by a Congress leader. Police said the fresh action was taken after allegations that he continued making defamatory and insulting remarks even after being released on bail in an earlier case. Authorities have registered a new case and initiated further legal proceedings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."