ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, പിന്തുടരാന്‍ ലൈവ് ലൊക്കേഷന്‍; കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി
ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി രമേഷ്(23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രമേഷിന്റെ ഭാര്യ ഹാസിനി(19), ഇവരുടെ കാമുകന്‍ യുഗന്ധര്‍(20) എന്നിവരും കൂട്ടാളികളായ രണ്ട് പേരുമാണ് പിടിയിലായത്.
ഡിജിറ്റല്‍ തെളിവുകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ എന്നിവയുടെ സഹായത്താല്‍ കൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പൊലിസിന് കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സാധിച്ചു.
പൊലിസ് പറയുന്നതനുസരിച്ച്, രണ്ട് വര്‍ഷം മുന്‍പാണ് രമേഷ് ഹാസിനിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകളുണ്ട്. ഹൊസൂരിലെ സ്വകാര്യ കമ്പനിയിലാണ് രമേഷ് ജോലി ചെയ്തിരുന്നത്. ഇവരുടെ ദാമ്പത്യത്തില്‍ പറയത്തക്ക പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ ഹാസിനി തന്റെ ബാല്യകാല സുഹൃത്തായ യുഗന്ധറുമായി പ്രണയത്തിലായിരുന്നു.
രമേഷിനെ ഒഴിവാക്കി ഒന്നിച്ച് ജീവിക്കാനാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ചൊവ്വാഴ്ച അമാവാസി പ്രമാണിച്ച് ഗുഡുപല്ലെ മണ്ഡലിലെ മല്ലപ്പ കൊണ്ടയിലുള്ള ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്നാവശ്യപ്പെട്ട് ഹാസിനി രമേഷിനും മകള്‍ക്കുമൊപ്പം യാത്ര തിരിച്ചു.
യാത്രയിലുടനീളം ഹാസിനി തങ്ങളെ പിന്തുടരുന്നതിനായി തന്റെ ഫോണിലൂടെ കാമുകന്‍ യുഗന്ധറിനു ലൈവ് ലൊക്കേഷന്‍ പങ്കുവച്ചുകൊണ്ടിരുന്നു.
ഹില്‍ റോഡിലെ മൂന്നാമത്തെ ഹെയര്‍പിന്‍ വളവിനു സമീപമെത്തിയപ്പോള്‍ ഹാസിനി തന്റെ ഹാന്‍ഡ്ബാഗ് മനപൂര്‍വ്വം താഴെയിട്ടു. ബാഗ് എടുക്കാനായി രമേഷ് ബൈക്ക് നിര്‍ത്തിയതോടെ, അവിടെ ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും ചേര്‍ന്ന് രമേഷിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയും പ്രാണരക്ഷാര്‍ഥം രമേഷ് വനത്തിനുള്ളിലേക്ക് ഓടിക്കയറുകയും ചെയ്തു. രമേഷിനെ 100 മീറ്ററോളം പിന്തുടര്‍ന്ന് സംഘം വനത്തിനുള്ളില്‍വച്ച് രവെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികളുടെ കുഞ്ഞിന്റെ മുന്നില്‍വച്ചാണ് ക്രൂരകൃത്യം നടന്നത്.
ക്ഷേത്രത്തില്‍ പോയ മകളെയും കുടുംബത്തേയും കാണാനില്ലെന്ന് കാണിച്ച് ഹാസിനിയുടെ അമ്മയാണ് പൊലിസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയ പൊലിസ് ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. രമേഷിനൊപ്പം ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോയ ഹാസിനി, രമേഷിന്റെ ബൈക്കില്‍ മറ്റ് രണ്ട് പുരുഷന്മാര്‍ക്കൊപ്പം തിരികെ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
തുടര്‍ന്ന് പൊലീസ്, മൊബൈല്‍ ഫോണ്‍ രേഖകളും ലൊക്കേഷന്‍ വിവരങ്ങളും പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പൊലിസ് രമേഷിന്റെ മൃതദേഹം കണ്ടെത്തുകയും പ്രതികളെ കണ്ടെത്തുകയും ചെയ്തു.
അതേസമയം, രണ്ട് വര്‍ഷം മുന്‍പ് വിവാഹം കഴിക്കുമ്പോള്‍ ഹാസിനി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയും പ്രായപൂര്‍ത്തിയാകാത്ത ആളുമായിരുന്നു എന്നാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍. ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചാല്‍ ബാലവിവാഹ നിരോധന നിയമപ്രകാരം പ്രത്യേക കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
A woman allegedly conspired with her lover to murder her husband after luring him out on the pretext of visiting a temple. According to the police, she shared her husband's live location with the accused, enabling him to track and attack the victim. The husband was killed in the planned assault, and investigators later uncovered the alleged conspiracy. Police have arrested the woman and her lover and launched a detailed investigation into the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."