HOME
DETAILS

സഊദിയിൽ നിന്നു നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞവരുടെ മൂന്നാമത്തെ സംഘം നാട്ടിലേക്ക് മടങ്ങി

  
backup
October 08, 2020 | 9:14 AM

444242-2

ജിദ്ദ: സഊദിയിൽ നിന്നു നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞവരുടെ മൂന്നാമത്തെ സംഘം നാട്ടിലേക്ക് മടങ്ങി. റിയാദില്‍ നിന്നുള്ള സംഘമാണ് രണ്ട് വിമാനങ്ങളിലായി നാട്ടിലേക്ക് മടങ്ങിയത്. ഡല്‍ഹി, ലക്‌നൗ വിമാനത്താവളങ്ങളിലേക്കാണ് അറുന്നൂറോളം വരുന്ന സംഘം യാത്രയായത്.
അതേ സമയം തര്‍ഹീലില്‍നിന്ന് ഇനി നാട്ടിലേത്തിക്കാനുളളത് 559 പേരെയാണെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇവരില്‍ 419 പേര്‍ റിയാദിലും 140 പേര്‍ ജിദ്ദ തര്‍ഹിലീലുമാണുള്ളത്. സഊദി അധികൃതരുമായി ബന്ധപ്പെട്ട് ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് എംബസിയും ജിദ്ദ കോണ്‍സുലേറ്റും.
എന്നാൽ ക്വാറന്റൈന്‍ സംബന്ധിച്ച വ്യക്തത ലഭിക്കാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലേക്കുള്ള സംഘത്തിന്റെ യാത്ര നീളാണ് കാരണം.
സഊദി എയര്‍ ലൈന്‍സിന്റെ രണ്ട് വിമാനങ്ങളിലാണ് സംഘം കഴിഞ്ഞ ദിവസം യാത്രയായത്. റിയാദ് തര്‍ഹീലില്‍ കഴിഞ്ഞിരുന്ന 575 പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ 335 പേരും. ലക്‌നൗവിലേക്കുള്ള വിമാനത്തില്‍ 245 പേരും യാത്രയായി. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ റിയാദ് ജിദ്ദ നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ നിന്നായി 1162 പേര്‍ നാടണഞ്ഞു.
റിയാദ്, ജിദ്ദ, ദമ്മാം നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇനിയും നൂറുകണക്കിന് പേര്‍ നാടണയുന്നതിന് ഊഴം കാത്ത് കഴിയുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരും താമസ രേഖ കാലാവധി കഴിഞ്ഞവരുമായ നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച തര്‍ഹീലുകളെ സമീപിക്കുന്നതും തുടരുന്നുണ്ട്.
അതിനിടെ സഊദിയ എയര്‍ലൈന്‍സ്, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.എ.സി.എ), ദല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ നല്‍കിയ സഹകരണത്തെ എംബസി പത്രക്കുറിപ്പില്‍ പ്രകീര്‍ത്തിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

uae
  •  2 days ago
No Image

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Kerala
  •  2 days ago
No Image

സായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ

uae
  •  2 days ago
No Image

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

Kerala
  •  2 days ago
No Image

ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായും പരാതി; മുൻ ഉടമയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

Kerala
  •  2 days ago
No Image

സുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു

Kerala
  •  2 days ago
No Image

മ്യാൻമറിൽ ബോംബാക്രമണം ശക്തമാക്കി സൈനിക ഭരണകൂടം; മിസോറാം അതിർത്തിയിൽ അഭയാർത്ഥി പ്രവാഹം

International
  •  2 days ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

യുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന

International
  •  2 days ago
No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  2 days ago


No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  2 days ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  2 days ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  2 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  2 days ago