HOME
DETAILS

13 കോടി രൂപയുടെ ചരസുമായി ഒരാള്‍ കൊച്ചിയില്‍ പിടിയില്‍

  
backup
May 22, 2019 | 5:22 PM

13-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%92%e0%b4%b0


കൊച്ചി: പതിമൂന്നുകോടി രൂപയുടെ ചരസുമായി അന്തര്‍ദേശീയ ബന്ധമുള്ള മയക്കുമരുന്നു കണ്ണി കൊച്ചിയില്‍ പിടിയില്‍. പുതുവൈപ്പ് ലൈറ്റ് ഹൗസിന് സമീപം ആലുവാ പറമ്പ് വീട്ടില്‍ വര്‍ഗീസ് ജൂഡ്(52) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെ സാഹസികമായിട്ട് കണ്ടെയ്‌നര്‍ റോഡില്‍ മൂലമ്പിള്ളിക്കടുത്തു വച്ചാണ് ജൂഡ്‌സണെ എക്‌സൈസ് പിടികൂടിയത്. എക്‌സൈസുകാര്‍ ജൂഡ്‌സനെ വളഞ്ഞതോടെ ഇയാള്‍ തോക്കെടുത്ത് നിറയൊഴിക്കാന്‍ ശ്രമിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശ നിര്‍മിത തോക്കും വെടിയുണ്ടകളും 6.5 കിലോ ചരസും ഇയാളില്‍ നിന്നും പിടികൂടി. ചോക്ലേറ്റ് രൂപത്തില്‍ പായ്ക്ക് ചെയ്തിട്ടുള്ള ചരസിന് ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റില്‍ 13 കോടി രൂപയുടെ മൂല്യമുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ചരസുവേട്ടയാണ് കൊച്ചിയില്‍ നടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


ജൂഡ്‌സണ്‍ വര്‍ഷങ്ങളായി എക്‌സൈസിനെ വെട്ടിച്ച് കേരളത്തിലേക്ക് ചരസും മറ്റ് ലഹരിമരുന്നുകളും എത്തിക്കുന്നുണ്ട്. നേപ്പാളില്‍ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തുന്നുണ്ടെന്ന് എക്‌സൈസിന് വിവരം കിട്ടിയിട്ടുണ്ടെങ്കിലും മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമായിരുന്നില്ല. എക്‌സൈസ് സംഘത്തിന് ഇയാളെക്കുറിച്ച് പലവട്ടം സൂചന കിട്ടിയിട്ടുണ്ടെങ്കിലും അവസാന നിമിഷം രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ എറണാകുളം ഡെ. എക്‌സൈസ് കമ്മിഷനര്‍ ചന്ദ്രപാലന്റെ നിയന്ത്രണത്തിലുള്ള ടോപ് നാര്‍ക്കോട്ടിക്കസ് സീക്രട്ട് ഗ്രൂപ്പ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലുള്ള അന്‍പതോളം യുവാക്കളെ വിവിധ ഘട്ടങ്ങളിലായി പിടികൂടി വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ജൂഡ്‌സനെക്കുറിച്ച് വിവരം കിട്ടുന്നത്. ആയുധങ്ങളും മയക്കുമരുന്നുകളും പരിശോധനകള്‍ ഇല്ലാതെ നേപ്പാളില്‍ നിന്നും യഥേഷ്ടം ഇന്ത്യയിലേക്ക് കടത്താമെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
നാര്‍കോട്ടിക്‌സ് ആക്ട് പ്രകാരം 100 ഗ്രാം ചരസ് കൈവശം വച്ചാല്‍ തന്നെ 10 വര്‍ഷം കഠിന തടവു കിട്ടാവുന്ന ശിക്ഷയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

International
  •  a month ago
No Image

ഇന്ധനവില വര്‍ധനവ്; കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിരക്ക് കൂട്ടുന്നതില്‍ സൂചന നല്‍കി ഡി കെ ശിവകുമാര്‍

National
  •  a month ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; നിതിന്റെ ജാമ്യാപേക്ഷ മാറ്റി, നാളെ പരിഗണിക്കും

Kerala
  •  a month ago
No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Kerala
  •  a month ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  a month ago
No Image

ഫിലിപ്പീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  a month ago
No Image

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം

Kerala
  •  a month ago
No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  a month ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  a month ago