HOME
DETAILS

ഡോ. വന്ദനദാസ് കൊലക്കേസ്: കേസിൽ വിധി ഇന്ന്

  
Web Desk
March 17, 2026 | 1:19 AM

Dr Vandana Das incident Verdict in the case today

കൊല്ലം: കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. പൊലിസ് ചികിത്സക്കായി കൊണ്ടുവന്ന പൂയപ്പള്ളി സ്വദേശിയായ സന്ദീപാണ് കേസിലെ ഏക പ്രതി. കൊല്ലം അഡീഷണൽ കോടതിയാണ് വിധി പ്രസ്താവിക്കുക. 70ലധികം വരുന്ന സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 

2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലിസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ചയാളുടെ കുത്തേറ്റ് ഡോ.വന്ദനാ ദാസ് കൊല്ലപ്പെട്ടത്. വഴക്കിനിടെ പരുക്കേറ്റ പ്രതി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൊലിസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാളുടെ മുറിവ് തുന്നിക്കെട്ടാൻ നേതൃത്വം നൽകിയത് ഡോ.വന്ദനാദാസായിരുന്നു. ഇതിനിടെ അക്രമാസക്തനായ സന്ദീപ് പൊലിസുകാരെയടക്കം കത്രികകൊണ്ട് ആക്രമിച്ചു. ഒറ്റപ്പെട്ടുപോയ വന്ദനയെ പ്രതി നിലത്ത് ചവിട്ടിവീഴ്ത്തി കത്രികകൊണ്ട് കുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ വന്ദന വന്ദനദാസ് പിറ്റേന്ന് മരണത്തിന് കീഴടങ്ങി. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. കൊലപാതകത്തിന് പിന്നാലെയാണ് ആരോഗ്യ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമെതിരായ ആക്രമണം തടയുന്ന ബിൽ നിയമസഭ പാസാക്കിയത്. ഡോ.വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറിയ പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നാൽ എന്ത് ചെയ്യണം? നിസ്കാര നിയമങ്ങൾ വ്യക്തമാക്കി യു.എ.ഇ ഫത്‌വ കൗൺസിൽ

uae
  •  4 hours ago
No Image

യു.എ.ഇയിലെ ഷാ എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം; വൻ അഗ്നിബാധ

uae
  •  8 hours ago
No Image

കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിഹാറില്‍ അഞ്ച് സീറ്റിലും എന്‍ഡിഎക്ക് ജയം; നാലുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു 

National
  •  9 hours ago
No Image

'നോമ്പ് കാലത്ത് ഭക്ഷണം വിളമ്പിയതിന് മുസ്‌ലിങ്ങള്‍ ആക്രമിച്ചു'; വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച പ്രതി പിടിയില്‍ 

Kerala
  •  10 hours ago
No Image

പട്ടികയിൽ തുഷാറില്ല; 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ് 

Kerala
  •  10 hours ago
No Image

തൃശൂര്‍ ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു

Kerala
  •  11 hours ago
No Image

ഹോര്‍മുസില്‍ ഇടപെടില്ല; ട്രംപിനെ ഞെട്ടിച്ച് സഖ്യ രാഷ്ട്രങ്ങളുടെ നിലപാട്; യുദ്ധത്തില്‍ ഒറ്റപ്പെട്ട് ഇസ്‌റാഈലും, യുഎസും 

International
  •  11 hours ago
No Image

വലിയ വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകും; നല്ല കമ്മ്യൂണിസ്റ്റുകളെ ചേര്‍ത്ത് പിടിക്കണം; ടികെ ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍ 

Kerala
  •  11 hours ago
No Image

കര്‍ണാടകയില്‍ 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  12 hours ago