HOME
DETAILS

രാജ്യസഭ തെരഞ്ഞെടുപ്പ്; ഒഡിഷയിലും ബിഹാറിലും അട്ടിമറി

  
March 17, 2026 | 2:53 AM

Rajya Sabha elections Upheaval in Odisha and Bihar

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലും ഒഡിഷയിലും അട്ടിമറി. കക്ഷി മാറി വോട്ട് ചെയ്യലും(ക്രോസ് വോട്ടിങ്), വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കലും ഉണ്ടായതോടെ ഇരു സംസ്ഥാനങ്ങളിലും എൻ.ഡി.എയ്ക്ക് വിജയം. ബിഹാറിൽ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളും എൻ.ഡി.എ നേടി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രി രാം നാഥ് താക്കൂർ, ആർ.എൽ.എം പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹ തുടങ്ങിയവർ വിജയിച്ചവരിൽപ്പെടുന്നു. ഭരണസഖ്യമായ എൻ.ഡി.എയിലെ 202 എം.എൽ.എമാരും വോട്ട് ചെയ്തു. എന്നാൽ പ്രതിപക്ഷത്തെ 41 എം.എൽ.എമാരിൽ 37 പേർ മാത്രമാണ് വോട്ടെടുപ്പിനെത്തിയത്. 

മൂന്ന് കോൺഗ്രസ് എം.എൽ.എമാരും ഒരു ആർ.ജെ.ഡി എം.എൽ.എയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അസസുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിലെ അഞ്ചും, ബി.എസ്.പിയിലെ ഒന്നും എം.എൽ.എമാർ പ്രതിപക്ഷ സ്ഥാനാർഥിയായ ആർ.ജെ.ഡിയിലെ അമരേന്ദ്ര ധാരി സിങ്ങിന് വോട്ട് രേഖപ്പെടുത്തിയെങ്കിലും കോൺഗ്രസ്, ആർ.ജെ.ഡി എം.എൽ.എമാരുടെ വിട്ടുനിൽക്കലാണ് പരാജയപ്പെടാൻ കാരണം. ബിഹാറിൽ ഒരു സീറ്റിൽ വിജയം ഉറപ്പിച്ചിരുന്ന പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരച്ചടിയാണുണ്ടായത്. 

ഒഡിഷയിൽ ബി.ജെ.പിയുടെ മൂന്ന് സ്ഥാനാർഥികളും ബി.ജെ.പി പിന്തുണച്ച സ്വതന്ത്രനും വിജയിച്ചു. മൻമോഹൻ സമൽ, സുജീത് കുമാർ, സന്ത്യപ്ത മിശ്ര എന്നീ ബി.ജെ.പി സ്ഥാനാർഥികളും സ്വതന്ത്രനായ ദിലീപ് റേയുമാണ് വിജയിച്ചത്. എട്ട് ബി.ജെ.ഡി എം.എൽ.എമാർ ബി.ജെ.പി സ്ഥാനാർഥിക്ക് അനുകൂലമായ വോട്ട് ചെയ്തതോടെയാണ് മൂന്നാമത്തെ സീറ്റിൽ വിജയപ്രതീക്ഷ പുലർത്തിയ പ്രതിപക്ഷം പരാജയപ്പെട്ടത്. 

അതേസമയം, ഹരിയാനയിലെ വോട്ടെണ്ണൽ തർക്കത്തെ തുടർന്ന് വൈകി. വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി കോൺഗ്രസ് ആരോപിച്ചതിനെ തുടർന്നാണ് വോട്ടെണ്ണൽ വൈകിയത്. മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഒഡിഷ, ബിഹാർ, പശ്ചിമബംഗാൾ, അസം, ചത്തീസ്ഗഡ്, ഹരിയാന, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവുവന്ന 37 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 26 സ്ഥാനാർഥികൾ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി.ജെ.പി-7, കോൺഗ്രസ്-5, തൃണമൂൽ കോൺഗ്രസ്-4, ഡി.എം.കെ-2, ശിവസേന(ഷിൻഡെ), ആർ.പി.ഐ(അത്താവലെ), എൻ.സി.പി(അജിത്), എൻ.സി.പി(ശരദ് പവാർ), എ.ഐ.എ.ഡി.എം.കെ, ഡി.എം.ഡി.കെ, പി.എം.കെ, യു.പി.പി.എൽ എന്നീ പാർട്ടികൾക്ക് ഓരോ സീറ്റിലുമാണ് എതിരില്ലാതെ വിജയിച്ചത്. ശരദ് പവാർ, മനു അഭിഷേക് സിംഗ്വി, തിരുച്ചി ശിവ, വിനോദ് താവ്‌ഡെ തുടങ്ങിയവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ പെടുന്നു. 

അതേസമയം, ഒഡിഷയിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയതായി മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് ആരോപിച്ചു. തെരഞ്ഞെടുപ്പിൽ സുതാര്യത നഷ്ടപ്പെട്ടതായും ബി.ജെ.പിയുടെ കൈകടത്തൽ പ്രകടമായതായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  7 hours ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  7 hours ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  8 hours ago
No Image

യുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു

uae
  •  8 hours ago
No Image

ഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

uae
  •  8 hours ago
No Image

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Kerala
  •  8 hours ago
No Image

സായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ

uae
  •  8 hours ago
No Image

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

Kerala
  •  8 hours ago
No Image

ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായും പരാതി; മുൻ ഉടമയുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

സുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു

Kerala
  •  9 hours ago

No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  11 hours ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  11 hours ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  11 hours ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  12 hours ago