നെയ്യാറ്റിന്‍കര ആത്മഹത്യ; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
കൊച്ചി: കടക്കെണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ആത്മഹത്യയില്‍ ബാങ്കിന് പങ്കുണ്ടോ, ബാങ്ക് മാനേജരെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ, പണയ ഭൂമിയുടെ സ്ഥിതിവിവരം എന്ത്, സ്ഥലവും വീടും ഏറ്റെടുക്കാന്‍ കഴിയുമോ എന്നീ കാര്യങ്ങള്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു. കേസില്‍ വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു .
അന്വേഷണ വിവരങ്ങള്‍ സി.ഐയെയും അറിയിക്കണം. തിരിച്ചടവിന് ബാങ്ക് സാവകാശം നിഷേധിച്ചതിനെ തുടര്‍ന്ന് വായ്പ ഗഡുക്കളായി അടയ്ക്കാന്‍ അനുമതി തേടി ആത്മഹത്യ ചെയ്ത ലേഖയും ഭര്‍ത്താവ് ചന്ദ്രനും സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി കോടതിയില്‍ സമര്‍പ്പിച്ചശേഷമാണ് ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."