മത്സ്യ തൊഴിലാളികളെ മറക്കരുത്
പ്രളയം നക്കിത്തുടച്ച കേരളത്തിന്റെ ഊടുവഴികളിലും മലമേടുകളിലും രക്ഷാദൗത്യമേറ്റെടുത്തു സജീവമാകുന്ന ഒരുകൂട്ടം നല്ല മനുഷ്യരെ പരിചയപ്പെടുത്താന്‍ കാണിച്ച നല്ല മനസിനെ ആദ്യമേ അഭിനന്ദിക്കട്ടെ. വിഖായ കര്‍മഭടന്മാര്‍ വലിയൊരു സന്ദേശമാണു തങ്ങളുടെ വിശുദ്ധദൗത്യത്തിലൂടെ പുറംലോകത്തിനു പ്രസരിപ്പിക്കുന്നത്. മത, ജാതി ഭേദമന്യേ മനുഷ്യന്‍ എന്ന ഒറ്റക്കള്ളിക്കകത്ത് കേരളം കൈകോര്‍ത്ത നല്ല നാളുകളായിരുന്നല്ലോ കഴിഞ്ഞ ഏതാനും ആഴ്ചകള്‍.
കൂട്ടത്തില്‍ ഒരുകാര്യം കൂടി പറയട്ടെ. പേരുള്ള പലജാതി മനുഷ്യ, രാഷ്ട്രീയ, സാമൂഹിക കൂട്ടായ്മകളും ഒരു പേരും ബാനറുമില്ലാത്ത അതിലേറെ കാരുണ്യമനുഷ്യരും ഒന്നായൊന്നിച്ചണി നിരന്ന ആ ധന്യമുഹൂര്‍ത്തത്തെ അതിന്റെ ആഴത്തില്‍ തന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്.
പ്രത്യേകിച്ചും അതുവരെ നാം പുറമ്പോക്കുകളിലേക്കു തള്ളിയ മത്സ്യത്തൊഴിലാളികളായിരുന്നു കേരളത്തെ ഒരു മഹാദുരന്തത്തില്‍നിന്നു രക്ഷിച്ചത്. അവരെ വിശദമായി പരിചയപ്പെടുത്താന്‍ 'ഞായര്‍ പ്രഭാതം' ശ്രമിക്കണമെന്ന അപേക്ഷയുണ്ട്.
അബ്ദുറഹ്മാന്‍ ഇരിവേറ്റി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."