HOME
DETAILS

വധശ്രമം: പിന്നില്‍ സി.പി.എം ഗൂഢാലോചനയെന്ന് സി.ഒ.ടി നസീര്‍

  
backup
May 22 2019 | 17:05 PM

%e0%b4%b5%e0%b4%a7%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e

 



കോഴിക്കോട്: തനിക്ക് നേരെ നടന്ന അക്രമത്തിന് പിന്നില്‍ സി.പി.എം ഗൂഢാലോചനയെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീര്‍. സി.പി.എം തലശേരി, കൊളച്ചേരി ലോക്കല്‍ കമ്മിറ്റിയിലെ രണ്ടു പേരും തലശേരിയിലെ മറ്റൊരു പ്രമുഖ സി.പി.എം നേതാവുമാണ് ഗൂഢാലോചനക്കും അക്രമത്തിനും പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അക്രമം നടത്തിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന് നസീര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായ പി. ജയരാജന്‍ പറഞ്ഞതിനെയും നസീര്‍ എതിര്‍ത്തു.


വധശ്രമത്തിന് പിന്നില്‍ സി.പി.എം ഗൂഢാലോചനയുണ്ട്. അക്രമത്തില്‍ ജയരാജന് പങ്കുണ്ടെന്ന് കരുതുന്നില്ല. അക്രമം നടന്നയുടന്‍ ശാരീരിക പ്രശ്‌നമുള്ളപ്പോഴാണ് പൊലിസ് മൊഴി എടുത്തത്. അതിനാല്‍ മൂന്നുപേര്‍ അക്രമിച്ചുവെന്നും കണ്ടാല്‍ തിരിച്ചറിയുമെന്നും മാത്രമാണ് മൊഴി നല്‍കാന്‍ കഴിഞ്ഞത്. അക്രമം നടത്തിയവരെകുറിച്ചും ഗൂഢാലോചന നടത്തിയവരെകുറിച്ചും ഇപ്പോള്‍ കൃത്യമായ ധാരണയുണ്ട്. ഒരു മൊഴി കൂടി എടുക്കാന്‍ പൊലിസ് തയാറാകണം. അക്രമികള്‍ തന്നെ കുറച്ചു ദിവസമായി നിരീക്ഷിച്ചുവരികയായിരുന്നു. മൂന്നു പേരെ പിടികൂടി കേസ് ഒതുക്കാനാണ് പൊലിസ് ശ്രമിക്കുന്നത്. അങ്ങനെയാകുമ്പോള്‍ ഗൂഢാലോചന തെളിയിക്കപ്പെടില്ല. ഇതിന് പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടി അന്വേഷിക്കുമെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞത്. മൊഴി രേഖപ്പെടുത്തിയപ്പോള്‍ പൊലിസ് കൃത്രിമം നടത്താന്‍ ശ്രമിച്ചുവെന്നും നസീര്‍ ആരോപിച്ചു. തലശേരിയില്‍ നിന്നും വെട്ടേറ്റ ഉടന്‍ പ്രാഥമികശുശ്രൂക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു എത്തിച്ചിരുന്നത്.


അവിടെ നിന്നും ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്തായിരുന്നു പൊലിസ് മൊഴിയെടുക്കാന്‍ എത്തിയത്. മൊഴി പകര്‍പ്പില്‍ ഒപ്പ്‌വയ്ക്കാന്‍ കഴിയാത്തതിനാല്‍ വിരലടയാളം പതിപ്പിക്കുകയായിരുന്നു ചെയ്തത്. ഈ സമയം ഇനിയും മൊഴി കൂട്ടിചേര്‍ക്കാനുണ്ടെന്നു പറഞ്ഞ് ഒന്നും രേഖപ്പെടുത്താത്ത മറ്റൊരു പേപ്പറില്‍ കൂടി പൊലിസ് വിരലടയാളം പതിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഒരാള്‍ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് അവിടെ പതിപ്പിഞ്ഞ വിരലടയാളം വെട്ടിക്കളഞ്ഞതെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു.

ഒരാള്‍ പൊലിസ് കസ്റ്റഡിയില്‍

തലശ്ശേരി: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കൊളശ്ശേരി സ്വദേശിയായ യുവാവ് പൊലിസ് കസ്റ്റഡിയില്‍. അക്രമവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് പൊലിസ് പറഞ്ഞു. ജില്ലയ്ക്കു പുറത്തു നിന്നാണ് ഇയാള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. യുവാവ് സി.പി.എം പ്രവര്‍ത്തകനാണെന്ന് സൂചനയുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നസീര്‍ സഞ്ചരിച്ച ബൈക്കിനെ പിന്തുടര്‍ന്ന് തലശ്ശേരി കായ്യത്ത് റോഡ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപംവച്ച് മൂവര്‍ സംഘം അക്രമിച്ചത്. നസീറിന്റെ സുഹൃത്തായ നൗഫീറും കൂടെയുണ്ടായിരുന്നു. നേരത്തെയും സംശയമുള്ള ആളുകളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago