HOME
DETAILS

കൊവിഡ് വ്യാപനം കുറഞ്ഞ  ശേഷം മതിയെന്ന് മുഖ്യമന്ത്രി

  
backup
October 09 2020 | 01:10 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%b6%e0%b5%87
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും ബിയര്‍ - വൈന്‍ പാര്‍ലറുകളും ഉടന്‍ തുറക്കേണ്ടെന്ന്   മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനം. ഇപ്പോള്‍ ബാറുകള്‍ തുറന്നാല്‍ രോഗവ്യാപനത്തിനു കാരണമായേക്കുമെന്ന ആരോഗ്യ വകുപ്പിന്റെ ആശങ്ക കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് മന്ത്രി, കമ്മിഷണര്‍, ബിവറേജസ് കോര്‍പറേഷന്‍ എം.ഡി, നികുതി വകുപ്പ് സെക്രട്ടറി,സംസ്ഥാന പൊലിസ് മേധാവി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇപ്പോള്‍ ബാറുകള്‍ തുറക്കേണ്ടെന്ന തീരുമാനം എടുത്തത്. 
ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കുന്നത് കൊവിഡ് വ്യാപനത്തിനു കാരണമാകുമെന്നു ആരോഗ്യവകുപ്പ് യോഗത്തെ അറിയിച്ചു. മാത്രമല്ല,  സമ്പര്‍ക്കം വ്യാപനവും അതിരൂക്ഷമായി തുടരുകയാണ്. ബാറുകളില്‍  സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക പ്രയാസമാണെന്നു പൊലിസും യോഗത്തെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ച് കൊവിഡ് കണക്കുകളില്‍ കുറവു വരുന്നതുവരെ നിലവിലെ സ്ഥിതി തുടരട്ടെയെന്നു മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. 
ഇതര സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തും തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച് ഇവ തുറക്കാമെന്നു കാണിച്ച് എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ ഫയല്‍ എക്‌സൈസ് മന്ത്രി നേരത്തെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. കൂടാതെ ബാറുകളിലൂടെയുള്ള കൗണ്ടര്‍ വില്‍പന അവസാനിപ്പിക്കണമെന്ന് ബെവ്‌കോയും ആവശ്യപ്പെട്ടിരുന്നു. ബാറുകളില്‍ കൗണ്ടര്‍ വില്‍പന ആരംഭിച്ചതോടെ വലിയ നഷ്ടമാണ് ബെവ്‌കോയ്ക്ക് ഉണ്ടാകുന്നത്. 
മിക്ക ബാറുകളിലും ടോക്കണില്ലാതെയാണു വില്‍പന. കഴിഞ്ഞ ഓണക്കാലത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെയുള്ള മദ്യവില്‍പന കുത്തനെ കുറഞ്ഞിരുന്നു.  ഇതെല്ലാം പരിഗണിച്ചാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്നലെ ഉന്നതതലയോഗം വിളിച്ചത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago