ഹജ്ജിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് സഊദി
ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ്
ബുക്കിങ് പ്ലാറ്റ്‌ഫോം ആരംഭിക്കും
റിയാദ്: വിശുദ്ധ ഹജ്ജിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ സഊദി അറേബ്യ ശക്തമായ നിലപാടുമായാണ് മുന്നോട്ടുപോകുന്നതെന്നും സഊദി ഹജ്ജ് ഉംറ ഉപമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്ത് വ്യക്തമാക്കി.
സഊദിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
ഇനി ഉണ്ടാവുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ്, ഉംറ കര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒരു രാജ്യക്കാരെയും വിലക്കാറില്ല. ഇതുപോലെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമെത്തുന്ന തീര്‍ത്ഥാടകരെ രാജ്യം സ്വാഗതം ചെയ്യുന്നു.
തീര്‍ത്ഥാടകര്‍ക്കായി മെച്ചപ്പെട്ട സേവനങ്ങള്‍ വര്‍ഷംതോറും വര്‍ധിപ്പിച്ചാണ് ഹജ്ജ് രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് സഊദി മറുപടി നല്‍കുന്നത്. തീര്‍ത്ഥാടകര്‍ക്കാവശ്യമായ എലാവിധ സേവനങ്ങളും രാജ്യം നല്‍കുന്നുണ്ട്. ഖത്തര്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാവിധ ഇളവുകളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഖത്തര്‍ തീര്‍ഥാടകര്‍ക്കു മുന്നില്‍ സൗദി ഒരുവിധ പ്രതിബന്ധങ്ങളും ബാധകമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഊദി ഉംറ സര്‍വിസ് കമ്പനികളുടെ വിദേശ ഏജന്‍സികള്‍ക്കുള്ള ബാങ്ക് ഗാരണ്ടി വ്യവസ്ഥയില്‍ ഹജ്, ഉംറ മന്ത്രാലയം അടുത്തിടെ ഭേദഗതികള്‍ വരുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉംറ സര്‍വിസ് കമ്പനികളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ഇക്കാര്യം നടപ്പിലാക്കിയത്.
ഇതുപ്രകാരം വിദേശ ഏജന്‍സികള്‍ ബാങ്ക് ഗാരണ്ടി കെട്ടിവയ്‌ക്കേണ്ടതില്ല. പകരം ബാങ്ക് ഗാരണ്ടി നല്‍കും എന്ന് ഉറപ്പുനല്‍കുന്ന പ്രത്യേക ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ മാത്രം മതി.
ഗ്ലോബല്‍ സ്റ്റാഡേര്‍ഡ് ബുക്കിങ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനും സഊദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.
ഇതുവഴി അനുയോജ്യമായ നിരക്കുകളിലുള്ള പാക്കേജുകള്‍ തിരഞ്ഞെടുക്കുന്നതിനും വിദേശ ഏജന്‍സികളെ സമീപിക്കാതെ ഓണ്‍ലൈന്‍ വഴി ഉംറ വിസ നേടുന്നതിനും തീര്‍ത്ഥാടകര്‍ക്ക് സാധിക്കും.
സഊദി ഉംറ സര്‍വിസ് കമ്പനികള്‍ മുഴുവന്‍ പാക്കേജുകളും ഗ്ലോബല്‍ സ്റ്റാഡേര്‍ഡ് ബുക്കിങ് പ്ലാറ്റ്‌ഫോമില്‍ പരസ്യപ്പെടുത്തും. ഈ വര്‍ഷം ആഭ്യന്തര തീര്‍ത്ഥാടകരില്‍ 2,27,000 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കുക.
190 ഹജ്ജ് സര്‍വിസ് കമ്പനികള്‍ വഴിയാണ് ഇവര്‍ക്കുള്ള അനുമതി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."