പ്രളയ പശ്ചാത്തലത്തില്‍ 'ഞാനുമുണ്ട്' ഹ്രസ്വചിത്രം
എടപ്പാള്‍: കളിമണ്ണുകൊണ്ട് കളിപ്പാട്ടമുണ്ടാക്കി വിറ്റു ശേഖരിച്ച സമ്പാദ്യമത്രയും പ്രളയദുരിത ബാധിതര്‍ക്ക് സമര്‍പ്പിക്കുന്ന കൊച്ചുബാലന്റെ കഥ പറയുന്ന ഹ്രസ്വചിത്രം 'ഞാനുമുണ്ട്' പുറത്തിറങ്ങി.
എടപ്പാള്‍ ഗോള്‍ഡന്‍ ഫ്രെയിം ആണ് കേരളം കടന്നുപോയ ദുരന്തദിനത്തിന്റെ നേര്‍ക്കാഴ്ചയും അതില്‍നിന്ന് കരകയറാനുള്ള പ്രയാണത്തില്‍ ഓരോ കേരളീയനും ചെയ്യേണ്ട കടമയുമോര്‍മപ്പെടുത്തുന്ന ചിത്രം നിമിച്ചത്. രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ ശ്രീരാഗ് മാങ്ങാട്ടൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്റെ സംവിധാനം ഉത്തമന്‍ കാടഞ്ചേരിയാണ്.
കെ. മണികണ്ഠന്‍ രചനയും ഹരി ആലങ്കോട് സംഗീതവും നിര്‍വഹിച്ച ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയരക്ടര്‍ കണ്ണന്‍ സൂരജാണ്. എടപ്പാള്‍ ഉത്തരയില്‍നടന്ന ചടങ്ങില്‍ നോവലിസ്റ്റ് പി. സുരേന്ദ്രന്‍ പിന്നണി ഗായകന്‍ എടപ്പാള്‍ വിശ്വന് നല്‍കി ചിത്രം പ്രകാശനംചെയ്തു. യു.കെ മുഹമ്മദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."