HOME
DETAILS
MAL
41 കുടുംബങ്ങള്‍ ഇനിയും ദുരിതാശ്വാസ ക്യാംപില്‍
backup
September 09 2018 | 07:09 AM
മലപ്പുറം: ജില്ലയില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാംപുകളില്‍ 41 കുടുംബങ്ങളിലായി 152 പേര് ഇപ്പോഴും വിവിധ ക്യാംപുകളില്‍ കഴിയുന്നു. നിലമ്പൂര്‍ കുറുമ്പലങ്ങോട് വില്ലേജ് പരിധിയിലെ അകമ്പാടം എരഞ്ഞിമങ്ങാട് യതീംഖാന, പൊന്നാനി ഈഴവതിരുത്തി വില്ലേജിലെ ചമ്രവട്ടം പ്രൊജക്ട് ഓഫിസിലുമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
അകമ്പാടം എരഞ്ഞിമങ്ങാട് യതീംഖാനയിലെ ക്യാംപില്‍ 20 കുടുബങ്ങളാണുള്ളത്.
ഇതില്‍ 22 പുരുഷന്മാരും 35 സ്ത്രീകളും 16 കുട്ടികളുമായി 73 പേരുണ്ട്.
ചമ്രവട്ടം പ്രൊജക്ട് ഓഫിസ് ക്യാംപില്‍ 21 കുടുംബങ്ങളും കഴിയുന്നു. ഇവരില്‍ 18 പുരുഷന്മാരും 31 സ്ത്രീകളും 30 കുട്ടികളുമടക്കം 79 പേരുണ്ട്. രണ്ട് ക്യാംപുകളിലുമായി 40 പുരുഷന്മാര്, 66 സ്ത്രീകള്‍, 46 കുട്ടികള്‍ എന്നിങ്ങനെയാണ് ഔദ്യോഗിക കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."